ഉസ്താദ്‌ ഹോട്ടലിലെ ബിരിയാണിക്ക് മണവും രുചിയുമുണ്ട്

Submitted by Vinayan on Sat, 06/30/2012 - 23:25

ഇതൊരു അഭിപ്രായം മാത്രമാണെ...

കോഴിക്കോട് സൈനുത്താത്തയുടെതടക്കം ചില ഹോട്ടലുകളുടെ അടുത്തൂടെ ഉച്ചക്ക് നടന്നു പോവുമ്പോ ബിരിയാണിയുടെ ഉഗ്രന്‍ മണം മൂക്കില്‍ അടിച്ചു കയറാറുണ്ട്. ആരെക്കൊണ്ടും വാങ്ങിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന മണം. ബിരിയാണിക്കാണെങ്കില്‍ ഒടുക്കത്തെ സ്വാദുമാണെയ്. ഈ ഉസ്താദ്‌ ഹോട്ടലിലെ ബിരിയാണിക്ക് മണവും ഉഗ്രന്‍ സ്വാദും ഉണ്ട്. മനസ്സ് നിറഞ്ഞു ഒരു ബിരിയാണി കഴിച്ച സുഖം.ഇനി ഒരു സുലൈമാനി കഴിക്കണം, സിനിമയിലെപ്പോലെ രസക്കൂട്ടുകള്‍ ഒക്കെ ചേര്‍ത്തു . എന്നിട്ടൊരു ചെറിയ കിനാവും കാണണം. 

ഉഗ്രന്‍ ഫിലിം മേക്കിംഗ് എന്ന് പറയാം സിനിമയെക്കുറിച്ച്...അത്രയ്ക്ക് പ്രത്യേകതകള്‍ ഒന്നും പറയാനില്ലാത്ത കഥാതന്തുവിനെ വൃത്തിയായി പറഞ്ഞു അവതരിപ്പിച്ചതിലാണ് മാര്‍ക്ക്. ഉഗ്രന്‍ ബാക്ക്ഗ്രൌണ്ട് മ്യൂസിക്കുമുണ്ട് അകമ്പടിക്ക് . നല്ല സുന്ദരന്‍ ഫ്രെയിമുകളിലൂടെ കോഴിക്കോട്ടെ കടപ്പുറം കണ്ടപ്പോള്‍ ഒന്നൂടെ അവിടെ പോവാന്‍ തോന്നിപ്പോയി.എല്ലാം കൊണ്ടും കണ്ടു ഫീലടിച്ചു പോയി എന്ന് തന്നെ പറയാം. A start to end beautiful movie, where -ves are nothing compared to the whole movie. നമ്മുടെ നാടിനെയും നാട്ടാരെയും അവിടെ നടക്കുന്ന കൊച്ചു സംഭവങ്ങളെയും ചേര്‍ത്തു നന്നായി കഥ പറയാന്‍ അറിയാം എന്ന് മഞ്ചാടിക്കുരുവില്‍ തെളിയിച്ച അഞ്ജലി മേനോനും ഫിലിം മേക്കിംഗിന്റെ ഭംഗി ബ്രിഡ്ജിലൂടെ കാണിച്ചു തന്ന അന്‍വര്‍ റഷീദും ഒന്നിക്കുമ്പോള്‍ സിനിമ എങ്ങനെ മോശമാവാന്‍?! .... Hats off to them. 

Its not terific and perfect , but its beautifully told and highly entertaining, just GO FOR IT ...