ഓര്‍ഡിനറി ആള്‍ക്കാരുടെ ഓര്‍ഡിനറി കഥയുമായി തീയ്യേട്ടറില്‍ എത്തിയ "ഓര്‍ഡിനറി" കുഴപ്പമില്ലാതെ ഓടുന്നുണ്ട്. വെള്ളിത്തിരയില്‍ അധികം കണ്ടിട്ടില്ലാത്ത (?) പത്തനംതിട്ടയിലെ ഗവി എന്ന പ്രദേശമാണ് സിനിമയുടെ ഹൈ ലൈറ്റ്. ഗവിയിലേക്കും തിരിച്ചും യാത്ര നടത്തുന്ന കെ.എസ്. ആര്‍.ടി. സി ഓര്‍ഡിനറി ബസും അതിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് സിനിമയുടെ കഥാടിക്കറ്റ് മുറിക്കുന്നത്.
പുറംലോകവുമായി ബന്ധം പുലര്‍ത്താന്‍ അധികം സാധ്യതകള്‍ ഇല്ലാത്ത നാട്ടിന്‍പുറം, അവിടത്തെ പലവിധക്കാരായ നാട്ടുകാര്‍, കെ.എസ്. ആര്‍.ടി. സി കണ്ടക്ടര്‍, ഡ്രൈവര്‍, മാഷ്, ചായക്കട, നാടകക്കാരന്‍, കുടിയന്‍, പ്രണയം, കൊലപാതകം, പ്രതികാരം... അങ്ങനെ കണ്ടു ശീലിച്ച, നമ്മള്‍ അറിയാതെ തന്നെ മനസ്സില്‍ ഉറച്ചു പോയ 'ടിപ്പിക്കല്‍' കഥാപരിസരവും കഥാപാത്രങ്ങളും കഥാഗതിയും തന്നെയാണ് ഈ ചിത്രത്തിലും.
പിന്നെ എങ്ങനെയാണ് സിനിമ എക്സ്ട്രാ ഓര്‍ഡിനറി ആകുന്നത്?
*****************************************************
1 ) തുടക്കത്തില്‍ പറഞ്ഞ പോലെ മഞ്ഞു മൂടിയ ഗവിയുടെ മനോഹാരിത. ഡാമുകളും കാടും പച്ചപ്പും നിറഞ്ഞ ഗവിയെ മനോഹരമായി പകര്‍ത്തിയിരിക്കുന്നു.
2 ) അവസരോചിത comedy , പരീക്ഷണങ്ങളോ അവിചാരിതമോ ആയ ഒന്നും ഇല്ലെങ്കിലും ഒഴുക്കുള്ള തിരക്കഥ.!
3 ) പാലക്കാടന്‍ ഭാഷയില്‍ രസികത്തം പറയുന്ന സുകു എന്ന ഡ്രൈവര്‍ ആയി ബിജുമേനോന്‍, അമിതാ ഭിനയത്തിന്റെ ചെടിപ്പു ഇടയ്ക്കു തോന്നുമെങ്കിലും കരിയറിലെ പരുക്കന്‍ ഭാവമുള്ള ഭദ്രന്‍ ആയി ആസിഫ് അലി, കുടിയന്‍ വക്കച്ചന്‍ ആയി ബാബുരാജ്, വേണു മാഷ്_ ലാലു അലക്സ്, അഭിനയ പ്രാധാന്യം ഇല്ലെങ്കിലും നായകന്‍ ഇരവികുട്ടന്‍ പിള്ള ആയി കുഞ്ചാക്കോ ബോബന്‍, അതിഥി താരമായി സലിംകുമാര്‍.. എന്നിവര്‍ കാണികളെ കയ്യിലെടുത്തു.
4 ) പറയുന്നതില്‍ ദണ്ണം ഉണ്ടെങ്കിലും പറയട്ടെ. സിനിമയില്‍ ആടാനും കരയാനും ചെകിടത്ത് അടി കൊള്ളാനും പ്രേമിക്കാനും കാത്തിരിക്കാനും മാത്രമേ മലയാളി പെണ്ണിന് സിനിമയില്‍ പരമാധികാരം ഉള്ളു എന്ന് ഓര്‍ഡിനറിയും അടിവരയിടുന്നു.
സംവിധാനം_ പി.എസ്. സുഗീത്, തിരക്കഥ_നിഷാദ് കോയ, മനു പ്രസാദ്, ക്യാമറ_ ഫൈസല്‍ അലി, Designs - Old Monks .
by Sanil Kumar on Wednesday, March 21, 2012 >>>@ p.sanilkumar.
Relates to
Article Tags