Singer
Raavil ninakkay paadam - Gazal (Nadham)
ഒരു മലയാളം ഗസൽ
രചന : ശ്രീജ ബലരാജ്
സംഗീതം : തഹ്സീൻ മുഹമ്മദ്
ഓർക്കസ്ട്രേഷൻ & ആലാപനം : ബഹുവ്രീഹി
രാവിൽ നിനക്കായ് പാടാം
രാവിൽ നിനക്കായ് പാടാം ...
വീണ്ടും പ്രണയാർദ്രഗീതം (2)
നോവിൻ നിറമാർന്ന ഗാനം
വേനൽകിളികൊഞ്ചും രാഗം
ഉള്ളിൽ നിറയുന്ന സ്നേഹം ചൊല്ലാൻ
പ്രിയമോടെയിന്നും ...
രാവിൽ നിനക്കായ് പാടാം..
നാണം മൂടും കവിളിൽ
പൂക്കും ചെമ്പകം (2)
ഓർമ്മകളിൽ നിൻ മധുരഹാസം
ഇതുവഴിവരുമോ പ്രിയസഖി നീ
മധുവിധുരാവിൻ കളമൊഴി നീ
രാവിൽ നിനക്കായ് പാടാം..
ഈറന്മേഘക്കുളിരിൽ വാടീ ആമ്പലും
വാർത്തിങ്കൾ മായും പരിഭവത്താൽ (2)
പിരിയരുതിനിയും പ്രിയസഖി നീ
മറയരുതിനിയും പ്രാണനിൽ നീ
രാവിൽ നിനക്കായ് പാടാം ...
വീണ്ടും പ്രണയാർദ്രഗീതം
നോവിൻ നിറമാർന്ന ഗാനം
വേനൽകിളികൊഞ്ചും രാഗം
ഉള്ളിൽ നിറയുന്ന സ്നേഹം ചൊല്ലാൻ
പ്രിയമോടെയിന്നും ..
Film/album
Year
2011
രണ്ട് ശോകമൂകസൗമ്യന്മാർ
നൈസ്. നൈസ്. :) നല്ല സുഖമുണ്ട്
Bahu has a very nice voice. I
എന്തിനാണോ ഗസൽ എന്നു കഴിഞ്ഞ്
ശ്രുതിമാത്രം വെച്ചു പാടുമ്പോൾ
Manoharam...congrats