പോളി വർഗ്ഗീസ് എന്ന മോഹൻ വീണാ പ്രതിഭാസത്തിനൊപ്പം നടത്തിയ ഒരു സ്കൈപ് കൂടിക്കാഴ്ചയിലാണ് ഈ ഗാനത്തിന്റെ ഈണം ഉരുത്തിരിഞ്ഞത്. വെറുതേ അദ്ദേഹം അതിന്റെ തന്തികളിലൂടെ വിരലുകൾ ഓടിച്ചുകൊണ്ടിരുന്നു, ഞാൻ കേട്ടുകൊണ്ടും. അത് പെട്ടെന്ന് ഒരു ഗാനത്തിനുള്ള ഈണമാകുമെന്ന് കരുതിയില്ല, ഉടൻ തന്നെ വരികളും പൂർത്തിയാക്കി. എന്നാൽ അതിലൊക്കെ അത്ഭുതമായത് ആ അസുലഭമായ ഒരു ശബ്ദത്തിന്റെ ഉടമയെ കാണാൻ കഴിഞ്ഞു എന്നതാണ്. അതാണ് ഗോപകുമാർ. പി. ജയച്ചന്ദ്രനേക്കാളും ശക്തവും ഗാംഭീര്യവുമുള്ള ഈ ശബ്ദം മലയാള ഗാനശാഖയ്ക്ക് പ്രയോജനപ്പെടുത്താൻ ആയില്ലെന്നതിൽ വളരെ ദുഃഖം തോന്നുന്നു. എങ്കിലും നമ്മൾ വിടില്ല, ഇളയരാജയുടെ ഈ ഇഷ്ടഗായകനെ.....
രചന: ജി. നിശികാന്ത്
സംഗീതം: പോളി വർഗ്ഗീസ്
ആലാപനം: ഗോപകുമാർ
വരുമിനി നീയെൻ....നാദം
വരുമിനിനീയെൻ അരികിലെന്നെങ്കിലും
മോഹിച്ചുപോയ് വെറുതേ, ഞാൻ
മോഹിച്ചുപോയ് വെറുതേ
ഒരു പ്രിയഗാനം ചുണ്ടിലൊളിപ്പിച്ചു
കാത്തിരുന്നൂ വെറുതേ, ഞാൻ
കാത്തിരുന്നൂ വെറുതേ
കുളിരലയെങ്കിലും ഒരു ചുടുവേനലിൽ
എരിയുകയായ് ഹൃദയം, താനേ
എരിയുകയായ് ഹൃദയം
കവിതകളാകും കിളികളകന്നൂ
വിജനം മാനസ വിപിനം
വിജനം മാനസ വിപിനം
സുഖദമൊരോമൽ സ്വപ്നവുമായി
പാടുകയായകലേ, ആരോ
പാടുകയായകലേ
എൻ വിരൽത്തുമ്പിൽ സ്വരമായുണരാൻ
അഴകേ വരുനീ ഇതിലേ
അഴകേ വരുനീ ഇതിലേ
നല്ല വരികള്‍ നല്ല സംഗീതം
Like. Good voice..nice lyrics
നല്ല പാട്ട് ..
valare nalla voice...!!!!!
valare nalla voice...!!!!!
മലയാളിക്ക് ഈ മാസ്മരിക
മലയാളിക്ക് ഈ മാസ്മരിക
വരുമിനിനീയെൻ