ഓശാനപ്പള്ളി തൻ അങ്കണത്തിൽ... (നാദം)

Submitted by Nisi on Sat, 04/23/2011 - 17:34
Singer

വർഷങ്ങൾക്ക് മുൻപ്… എന്നും കണ്മുന്നിലൂടെ കടന്നു പോയിരുന്ന ഒരു പാവാടക്കാരി… മനസ്സിലെ നിഗൂഢ പ്രണയം ഉള്ളിൽ തന്നെ ഒതുക്കി വച്ചു…... ഒരുനാൾ അവൾ എങ്ങോ അപ്രത്യക്ഷയായി…. ഇനി എന്നെങ്കിലും എവിടെവച്ചെങ്കിലും കണ്ടുമുട്ടുമായിരിക്കാം…! പേരറിയാത്ത അവൾക്കായി…!

 

Lyrics, Music, Orchestration and Rendition by G Nisikanth

രചന, സംഗീതം, പശ്ചാത്തല സംഗീതം, ആലാപനം : ജി. നിശീകാന്ത് (Nisi)
കീബോർഡ് & പ്രോഗ്രാമിങ്ങ് : ജെയ്സൺ
റെക്കോഡിങ്ങ് & മിക്സിങ്ങ് : എസ്. നവീൻ, നവനീതം ഡിജിറ്റൽ, പന്തളം

ചിത്രം : കുട്ടിസ്രാങ്കിൽ നിന്ന്

ഓശാനപ്പള്ളി തൻ അങ്കണത്തിൽ

അന്നൊരിക്കൽ....
ഓശാനപ്പള്ളി തൻ അങ്കണത്തിൽ...
കയ്യിൽ കുരുത്തോലയും കൊണ്ടു നിന്നൊരു
പെൺകിടാവേ..., നിന്റെ
പ്രേമത്തിൻ ബൈബിളിൽ നിയമങ്ങളിന്നും
പഴയതാണോ…?, അതോ പുതിയതാണോ?

ശോശന്നപ്പൂവേ നിൻ പുഞ്ചിരിക്കായെത്ര
മെഴുതിരി കത്തിച്ചിരുന്നു, ഞാൻ
കുരിശടിയിൽ കാത്തിരുന്നു
നിന്നെക്കുറിച്ചുള്ള സ്വപ്നങ്ങൾ കണ്ടെത്ര
കുർബാനകൾ കൊണ്ടിരുന്നു…
എന്നേക്കുറിച്ചിന്നും നിന്റെ സങ്കൽ‌പ്പങ്ങൾ
പഴയതാണോ...? അതോ പുതിയതാണോ?

വാടിത്തളർന്നാലും വർണ്ണം പൊലിഞ്ഞാലും
വാസന ഞാനറിയുന്നു, ഇന്നും
നിന്നെ ഞാൻ സ്നേഹിച്ചിടുന്നു
ഇരവിലും പകലിലും കനവിലുമെന്നെ നിൻ
ഓർമ്മകൾ പിന്തുടരുന്നു…
ഇന്നുമാ ഹൃദയത്തിൻ ചുവരിലെ എൻചിത്രം
പഴയതാണോ...? അതോ പുതിയതാണോ?

Submitted by Kiranz on Sat, 04/23/2011 - 17:24