കിളി പോയി

കഥാസന്ദർഭം

ബാംഗ്ലൂരിൽ ജോലിയും മറ്റു വിനോദങ്ങളുമായി ജീവിതം ആഘോഷിക്കുന്ന ചാക്കോ(ആസിഫ് അലി)യുടെയും ഹരി(അജു വർഗ്ഗീസ്)യുടേയും ഒരു വിനോദയാത്രയും അതിനെത്തുടർന്നുണ്ടാകുന്ന പുകിലുകളും നർമ്മ രൂപത്തിൽ അവതരിപ്പിക്കുന്നു.

A
94mins
റിലീസ് തിയ്യതി
Kili Poyi
2013
വസ്ത്രാലങ്കാരം
കഥാസന്ദർഭം

ബാംഗ്ലൂരിൽ ജോലിയും മറ്റു വിനോദങ്ങളുമായി ജീവിതം ആഘോഷിക്കുന്ന ചാക്കോ(ആസിഫ് അലി)യുടെയും ഹരി(അജു വർഗ്ഗീസ്)യുടേയും ഒരു വിനോദയാത്രയും അതിനെത്തുടർന്നുണ്ടാകുന്ന പുകിലുകളും നർമ്മ രൂപത്തിൽ അവതരിപ്പിക്കുന്നു.

Art Direction
കാസറ്റ്സ് & സീഡീസ്
സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

ബാംഗ്ലൂരിൽ ജോലി ചെയ്യുകയാണ് ചാക്കോ(ആസിഫ് അലി)യും സുഹൃത്ത് ഹരിയും(അജു വർഗ്ഗീസ്) കമ്പനിയുടെ മേലധികാരി രാധിക (സാന്ദ്ര തോമസ്) വലിയ പ്രൊജക്റ്റുകൾ ഹരിക്കും ചാക്കോക്കും ഏൽ‌പ്പിച്ചിട്ടൂണ്ട്. എന്നാൽ ചാക്കോ ജോലിയിലൊന്നും കാര്യമായി ശ്രദ്ധിക്കാതെ ജീവിതം ആഘോഷിക്കുകയാണ്. ജോലിഭാ‍രമാകട്ടെ ഹരിയുടെ ചുമലിലാണ് പലപ്പോഴും. ഇരുവർക്കും കഞ്ചാവ് വലിക്കുന്ന ശീലമുണ്ട്. റൂമിലെത്തിയാൽ കഞ്ചാവിന്റെ ലഹരിയിലാണ് പലപ്പോഴും. ഒരു ദിവസം ഹരിക്ക് ബോസ് രാധികയിൽ നിന്നും പതിവിലേറെ ചീത്ത കിട്ടുന്നു. അവധിപോലും ഇല്ലാത്ത ജോലി ഭാരത്താൽ ക്ഷീണിച്ച ഇരുവരും ലീവെടുത്ത് യാത്ര പോകാനൊരുങ്ങുന്നു. മനാലിയിലേക്ക് ഇരുവർക്കും ഫ്ലൈറ്റ് ടിക്കറ്റ് ബുക്കു ചെയ്യുന്നു. എന്നാൽ അടുത്ത ദിവസം വൈകിയെഴുന്നേറ്റ ഇരുവർക്കും പല കാ‍രണങ്ങളാൽ കൃത്യസമയത്ത് എയർപോർട്ടിലെത്താൻ സാധിച്ചില്ല.

പകരം ഒരു സുഹൃത്തിന്റെ കാറെടുത്ത് അവർ ഗോവയിലേക്ക് പുറപ്പെടുന്നു. ഗോവയിൽ രാത്രിയിൽ ബീച്ചിലെ ഡാൻസ് ബാറിൽ വെച്ച് ഹരിയും ചാക്കോയും ഗംഭീരമായി ആഘോഷിക്കുന്നു. അവിടെവെച്ച് പരിചയപ്പെട്ട് കാതറിൻ എന്ന വിദേശയുവതിയുമായി ചാക്കോ മദ്യലഹരിയിൽ നൃത്തമാടുകയും തന്റെ കാറിൽ വെച്ച് ശാരീരികമായി പങ്കിടുകയും ചെയ്യുന്നു. അതിനിടയിലാണ് രണ്ടു മയക്കുമരുന്നു അധോലോക ഗ്യാംങ്ങുകളുടെ ആക്രമണമുണ്ടാവുന്നതും ബാറീലെ സെക്യൂരിറ്റികൾ ഹരിയെ ആക്രമിക്കുകയും ചെയ്യുന്നത്. രക്ഷപ്പെടാൻ വേണ്ടി ഹരിയും ചാക്കോയും തങ്ങളുടെ കാറിൽ കയറി ഗോവയിൽ നിന്നും പുറപ്പെടുന്നു.

തിരികെ ബാംഗ്ലൂരിൽ റൂമിലെത്തിയപ്പോഴാണ് തങ്ങളുടെ കാറിൽ മറ്റൊരു ബാഗ് ഉണ്ടായിരുന്നത് ശ്രദ്ധയിൽ‌പ്പെട്ടത്. ആ ബാഗ് തുറന്നു നോക്കിയ ഇരുവരും ഞെട്ടിപ്പോയി. ആ ബാഗ് പിന്നീട് അവരുടെ ജീവിതത്തെ ആകെ താളം തെറ്റിക്കുന്നു.

Runtime
94mins
റിലീസ് തിയ്യതി
Submitted by Anonymous on Tue, 04/22/2014 - 12:21