ബാല്യകാലസഖി - ഒരു ചെറിയ കുറിപ്പ്

പ്രമോദ് പയ്യന്നൂരിന്റെ ബാല്യകാലസഖി നല്ലൊരനുഭവമാകുമായിരുന്നു - ഇഷാ തൽവാറിനു പകരം മറ്റാരെങ്കിലും സുഹ്റയായിരുന്നെങ്കിൽ; അറ്റ്ലസ് രാമചന്ദ്രനെ അഭിനയിപ്പിക്കാതിരുന്നെങ്കിൽ; മമ്മൂട്ടി മജീദായില്ലായിരുന്നെങ്കിൽ (നാട്ടിലെ മജീദിനു ഗ്രാഫിക്സ് ഉപയോഗിച്ച് പ്രായം കുറച്ചെങ്കിലും കൽക്കട്ടയിലെ മജീദിന് ഒരേകടലിലെ നാഥന്റെ രൂപം തോന്നി)

സെൻസർ സർട്ടിഫിക്കേറ്റിൽ 121 മിനിറ്റ് എന്നായിരുന്നെങ്കിലും സിനിമ ഒരു മണിക്കൂർ 35 മിനിറ്റ് മാത്രമേയൊള്ളു. ആദ്യ പകുതിയിലെ മജീദിന്റെയും സുഹ്റയുടെയും ബാല്യവും കൗമാരവും അഭിനേതാക്കൾ ഗംഭീരമാക്കിയപ്പോൾ മികവോടെ പകർത്തുന്നതിൽ സംവിധായകനും വിജയിച്ചു. മജീദിന്റെ ബാപ്പയുടെ റോൾ മമ്മൂട്ടിയുടെ പക്കൽ ഭദ്രമായിരുന്നു.

ഈ ചെറിയ ചിത്രത്തിൽ നാലു ഗാനങ്ങളുണ്ട്. അതൊക്കെയും നന്നായിരുന്നു.

ചിത്രത്തിനായി പിന്നണിയിലുള്ളവർ ഒരുപാടധ്വാനിച്ചിട്ടുണ്ട്. അതിന്റെ മികവ് അവതരണത്തിൽ വ്യക്തമാണ്. പക്ഷെ കാസ്റ്റിംഗിലെ കല്ലുകടി ആ മികവിനെ ഒരു വശത്തുനിന്നു പിടിച്ചു താഴ്ത്തി.