@അന്ധേരി
പ്രശസ്ത നടൻ അതുൽ കുൽകർണി തലപ്പാവിനു ശേഷം മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം.
- Read more about @അന്ധേരി
- 972 views
പ്രശസ്ത നടൻ അതുൽ കുൽകർണി തലപ്പാവിനു ശേഷം മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം.
കാമുകിയേക്കാളും പ്രണയം സുഹൃത്തുക്കളോടും സൌഹൃദത്തിനോടുമുള്ള ഓട്ടോമോബൈൽ എഞ്ചിനീയറിങ്ങ് ബിരുദധാരിയാണ് ആദി.(ആസിഫ് അലി) പ്രാരാബ്ദം നിറഞ്ഞ ജീവിതത്തെ നിസംഗതയോടെ നോക്കി യുവത്വം ആഘോഷിക്കുയാണ് ആദിയും കൂട്ടുകാരും. ഒരു ക്രിസ്തുമസ് രാത്രിയിലാണ് ആദിയുടെ സുഹൃത്തുക്കളിലൊരാൾ ജീവിതത്തിനും മരണത്തിനുമിടയിലേക്കെത്തിപ്പെട്ടത്. ആദിക്കും മറ്റു സുഹൃത്തുക്കൾക്കും റഫീക്ക് എന്ന സുഹൃത്തിനെ ജീവിതത്തിലേക്ക് കൊണ്ടുവരണമെങ്കിൽ കനപ്പെട്ട പണം തന്നെ വേണം. ആകസ്മികമായാണ് ദുരൂഹതകളുടെ മഞ്ഞൂമൂടിയ ജോർജ്ജ് കോശി അന്ത്രപ്പേർ (ബിജുമേനോൻ) എന്ന പരുക്കനായൊരു മദ്ധ്യവയക്സൻ ആദിക്കും കൂട്ടുകാർക്കും മുന്നിൽ പണത്തിന്റെ ആൾ രൂപമായി അവതരിക്കുന്നത്. ആദിയും കാറിനും കുറച്ചു ദിവസത്തെ യാത്രക്കും മാത്രമായി അയാൾ ലക്ഷം രൂപ കൈമാറുന്നു. ബാക്കി തുകക്ക് മുൻപ് ആദിയുമൊപ്പം ആദിയുടെ കാറിൽ എങ്ങോട്ടെന്നില്ലാതെ യാത്ര തുടങ്ങുന്നു.
അജ്ഞാതയിടങ്ങളിലേക്കുള്ള ആ യാത്രയിലേക്കാണ് അന്ത്രപ്പേർ പണമെറിഞ്ഞുള്ള പകിട കളി തുടങ്ങുന്നത്. ആദിയാകട്ടെ അന്ത്രപ്പേറിന്റെ പകിടകളിയിലെ കരുവായി. പണത്തിനു വേണ്ടി ആദിയും അജ്ഞാതവും ദുരൂഹവുമായ ലക്ഷ്യങ്ങൾക്ക് വേണ്ടി ജോർജ്ജ് കോശി അന്ത്രപ്പേരും പകിട കളി തുടങ്ങുന്നു.
റോഡ് മൂവി ഗണത്തിൽപ്പെടുത്താവുന്ന ത്രില്ലർ ആണ് പകിട
ഒളിപ്പോരാളി എന്ന പേരിൽ ബ്ലോഗിൽ സാമൂഹിക വിഷയങ്ങളിൽ ഇടപെട്ടിരുന്ന അജയൻ എന്ന ചെറുപ്പക്കാരന്റെ തിരോധാനവും അയാൾ ആരായിരുന്നു, എന്തായിരുന്നു എന്ന അന്വേഷണവുമാണ് സിനിമയുടെ മുഖ്യപ്രമേയം.
സാമൂഹിക ജീവി എന്ന നിലയിൽ ജീവിക്കുകയും എന്നാൽ രാഷ്ട്രീയ സ്വത്വം എന്ന നിലയിൽ പരാജയപെടേണ്ടിവരികയും ചെയ്യുന്ന നായകന്റെ സ്വയം അന്വേഷണം കൂടിയാണ് സിനിമ.
അജയൻ(ഫഹദ് ഫാസിൽ) എന്ന ചെറുപ്പക്കാരൻ നഗരത്തിൽ വെച്ച് ഒരു വാഹനാപകടത്തിൽ ജീവിതത്തിനും മരണത്തിനുമിടയിലാകുന്നു. ആശുപത്രിയിൽ നിന്ന് അജയൻ പിന്നീട് തന്നെപ്പറ്റി പ്രേക്ഷകരോട് സംസാരിക്കുകയാണ്.
അജയൻ കേരളത്തിലെ എല്ലാ സാമൂഹിക വിപ്ലവങ്ങളും മാറ്റങ്ങളും സംഭവിക്കുന്നൊരു ഗ്രാമത്തിൽ നിന്ന് ബാംഗ്ലൂർ നഗരത്തിലെത്തിയ ചെറുപ്പക്കാരനാണ്. ‘ഒളിപ്പോരാളി’ എന്ന പേരിൽ അയാൾ ബ്ലോഗ് എഴുതിയിരുന്നു. സാമൂഹിക വിഷയങ്ങളെ അതിൽ പരാമർശിച്ചിരുന്നു. നഗരത്തിൽ അയാളെ അറിയാവുന്നത് റാണി(സുഭിക്ഷ)ക്കും അവളുടെ സുഹൃത്തുക്കളായ ബ്ലോഗേർസ് ക്ലച്ച്, ഗിയർ, ബ്രേക്ക് (അജുവർഗ്ഗീസ്, ബേസിൽ ) എന്നിവർക്കായിരുന്നു.
അജയൻ ആശുപത്രി കിടക്കയിൽ ആയതിനു ശേഷം ഈ ബ്ലോഗ് സുഹൃത്തുക്കൾക്ക് അജയന്റേതായി ഒരു ഫേസ് ബുക്ക് സന്ദേശം ലഭിക്കുന്നു. തനിക്ക് അപകടം പറ്റിയെന്നും ആശുപത്രിയിലാണെന്നും മാത്രമേ അതിലുള്ളു. പക്ഷെ അജയൻ എന്ന വ്യക്തി ആർ, എന്ത് എന്നൊക്കെയുള്ള വിവരങ്ങളൊന്നും ലഭ്യമല്ലാതിരുന്ന (അജയന്റെ ഒളിപ്പോരാളി എന്ന ബ്ലോഗ് നെയിമല്ലാതെ അജയൻ എന്ന യഥാർത്ഥ പേരു പോലും ഈ സുഹൃത്തുക്കൾക്ക് വ്യക്തമല്ല) ഈ സുഹൃത്തുക്കൾക്ക് അജയന്റെ അപ്പോഴത്തെ അവസ്ഥയെപ്പറ്റി അന്വേഷിക്കാൻ ആകുന്നില്ല. എന്നാൽ അന്നേ ദിവസം ഈ സുഹൃത്തുക്കളൊരുമിച്ച് നഗരത്തിൽ ഒരു ഷോ പ്ലാൻ ചെയ്തിരുന്നു. അജയൻ ആയിരുന്നു അതിന്റെ സ്ക്രിപ്റ്റ് റൈറ്റർ. അജയന്റെ കവിതകളും സാമൂഹിക നിരീക്ഷണങ്ങളും ചേരുന്ന ‘ഒളിപ്പോരു” എന്ന മ്യൂസിക് ഷോ. അജയൻ അതിനെത്തുമോ എത്തിയില്ലെങ്കിൽ ഷോ നടക്കുമോ എന്ന ആശങ്കയിലാണ് ഈ ബ്ലോഗ് സുഹൃത്തുക്കൾ.
അജയൻ ആശുപത്രിയിൽ നിന്നും തന്റെ ഭൂതകാലത്തെപ്പറ്റി പറയുന്നു. എഴുപതുകളിലും എൺപതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലുമൊക്കെ കേരള സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ ശക്തമായിരുന്നു പുരോഗമന രാഷ്ട്രീയ പ്രവർത്തനങ്ങളും മുന്നേറ്റങ്ങളുമായിരുന്നു അവ. അന്ധനായിരുന്ന തന്റെ അപ്പൂപ്പന്റെ സായാഹ്ന സവാരിക്കിടയിൽ അജയൻ അപ്പൂപ്പനെ നയിക്കുന്നതും അജയൻ അപ്പൂപ്പനെ പറ്റിക്കുന്നതുമൊക്കെ അജയൻ ഓർക്കുന്നു. പണമോ ലാഭമോ വേണ്ടാത്ത ജീവന്റെ വിപ്ലവങ്ങളെക്കുറീച്ച് അജയൻ സംസാരിക്കുന്നു.
ബാംഗ്ലൂരിലെ സുഹൃത്തുക്കൾ അപ്പോഴും അജയനുമായുള്ള ബ്ലോഗിലെ ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുകയും അജയനെ കണ്ടുപിടിക്കാനാവാത്തതിൽ നിരാശയും പങ്കുവെയ്ക്കുന്നു. കൂട്ടത്തിലെ റാണിക്ക് അജയനുമായി ആത്മബന്ധമുണ്ട്. അതുകൊണ്ട് തന്നെ അജയന്റെ തിരോധാനത്തിൽ അവൾ കൂടുതൽ വേവലാതിപ്പെടുന്നു.
ആശുപത്രിയിലെ അജയന്റെ ശരീരത്തിനൊപ്പം കുമാരൻ(കലാഭവൻ മണി) എന്നൊരാൾ പിന്തുടരുന്നുണ്ട്. അജയന്റെ മുഖം അയാളിൽ എന്തോ ഓർമ്മകളുണർത്തുന്നുണ്ട്. അജയനോട് സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്. ജീവിതത്തിനും മരണത്തിനുമിടയിലുള്ള അല്പ നിമിഷം കൊണ്ട് അജയൻ തന്റെ ജീവിതം അടയാളപ്പെടുത്താൻ ശ്രമിക്കുകയാണ്. ഒപ്പം കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ അവസ്ഥകളും..
ഫഹദ് ഫാസിൽ ആദ്യമായി പിന്നണി പാടുന്നു.
തിരക്കഥ എഴുതിയിരിയ്ക്കുന്നത് കവി പി എൻ ഗോപീകൃഷ്ണൻ
ഡോക്ക്യുമെന്ററി സംവിധായകനായി പേരെടുത്ത എ വി ശശിധരന്റെ ആദ്യ ഫീച്ചർ സിനിമ.
പാബ്ലോ നെരൂദ, കെ ജി ശങ്കരപ്പിള്ള, പി എൻ ഗോപീകൃഷ്ണൻ എന്നീ കവികളുടേയും ശ്രീ നാരായണ ഗുരുവിന്റേയും വരികളാണ് ജോൺ പി വർക്കിയുടെ ഈണത്തിൽ ചിത്രത്തിലെ ഗാനങ്ങളാകുന്നത്