ഡ്രാമ/സിനിമ Vellaripravinte Changathi (Malayalam Movie)

വെള്ളരിപ്രാവിന്റെ ചങ്ങാതി

Title in English
Vellaripravinte Changathi (Malayalam Movie)
വർഷം
2011
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

സിനിമ രക്തത്തിലലിഞ്ഞ മാണിക്കുഞ്ഞ് (ഇന്ദ്രജിത്ത്) എന്ന ചെറുപ്പക്കാരൻ 41 വർഷങ്ങൾക്ക് മുൻപ് റിലീസാകാതെ കാലയവനികക്കു പുറകിലായ ഒരു മലയാള സിനിമയെ ഈ കാലഘട്ടത്തിൽ പുനരവതരിപ്പിക്കുന്നു. ഒപ്പം എല്ലാവരും മറന്നുപോയ അതിലെ ജീവിച്ചിരിക്കുന്ന കലാകാരന്മാരെ തേടിപ്പിടിക്കുകയും അവരെ ആദരിക്കുകയു ചെയ്യുന്നു.

സിനിമക്കുള്ളിലെ സിനിമ തന്നെയാണ് ഈ സിനിമയുടേ പ്രധാന കഥയും.

കഥാസംഗ്രഹം

സിനിമ ഒരു ലഹരിയായി ആവേശിച്ചിരുന്നെങ്കിലും ഒരു ജീവിത മാർഗ്ഗമെന്ന നിലക്കാണ് മാണിക്കുഞ്ഞ് (ഇന്ദ്രജിത്ത്) ചെന്നൈയിലെ ജെമിനി സ്റ്റുഡിയോയിലെ ശങ്കുണ്ണി (വിജയരാഘവൻ)യെ കാണാനെത്തുന്നത്. ശങ്കുണ്ണിയുടെ പഴയ സുഹൃത്ത് വരിക്കോളി മാഷി(സായികുമാർ)ന്റെ ശുപാർശയിലായിരുന്നു അത്. ജെമിനി സ്റ്റുഡിയോയിൽ ജോലിക്ക് ചേർന്ന മാണിക്കുഞ്ഞിനു ആദ്യം ലഭിക്കുന്ന ജോലി ലാബ് ജോലിക്കാർ 'ഗോസ്റ്റ് ഹൗസ്' എന്ന് വിളിക്കുന്ന, റിലീസ് ആയതും ആകാത്തതുമായ സിനിമകളുടെ ഫിലിമുകൾ സൂക്ഷിച്ചിരിക്കുന്ന സ്റ്റോർ റൂമിലായിരുന്നു. അവിടെ നിന്ന് മാണിക്കുഞ്ഞിനു അപ്രതീക്ഷീതമായി വളരെ പഴയ ഒരു സിനിമയുടേ പ്രിന്റ് ലഭിക്കുന്നു. അത് കാണാൻ താല്പര്യം തോന്നിയ മാണിക്കുഞ്ഞ് പ്രിവ്യൂ തിയ്യറ്ററിൽ ആ സിനിമ കാണുകയാൺ.

- വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ആ സിനിമയിൽ രവി(ദിലീപ്)യും ബഷീറും(മനോജ് കെ ജയൻ) ആത്മാർത്ഥ സുഹൃത്തുക്കളും അയൽ വാസികളുമായിരുന്നു. ഇരുവർക്കും കൂപ്പിലെ തടിമില്ലിലാൺ ജോലി. ബഷീറിന്റെ സഹോദരി സുലേഖ(കാവ്യാ മാധവൻ)ക്ക് രവിയോട് വലിയ ഇഷ്ടമായിരുന്നു, രവിക്കും. എങ്കിലും ആരുമറിയാതെ അവർ പ്രണയം ഒളിപ്പിച്ചു. നാട്ടിലെ പ്രമാണിയും സമ്പന്നനുമായ കുന്നുമ്മേൽ മൂസ(അനിൽ മുരളി) സുലേഖയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. പക്ഷെ സുലേഖ അതിനു സമ്മതിക്കുന്നില്ല. ഒരു ഘട്ടത്തിൽ വെച്ച് സുലേഖയുടേയും രവിയുടേയും പ്രണയം ബഷീർ അറിയുന്നു.സ്വന്തം സുഹൃത്ത് തന്നെ ചതിച്ചതിൽ ബഷീർ കോപാകുലനായി രവിയോട് ശത്രുത പുലർത്തുന്നു. ബഷീർ സുലേഖക്ക് മറ്റൊരു വിവാഹം ഏർപ്പാടാക്കുന്നു. വിവാഹപന്തലിൽ നിന്ന്  സുലേഖ രവിയുടേ അടുത്തേക്ക്  തന്നെ സ്വീകരിക്കണമെന്ന അഭ്യർത്ഥനയുമായി ഓടിയെത്തുന്നു. ആ അവസരത്തിൽ ബഷീറും പൗരപ്രമാണിമാരും നാട്ടുകാരും അവിടെയെത്തുകയും ബഷീറും രവിയുമായി ഉഗ്ര സംഘട്ടനം നടക്കുകയും ചെയ്യുന്നു.

1970 ൽ അന്നത്തെ താരങ്ങളെ ഒഴിവാക്കി പുതുമുഖങ്ങളെ അണിനിരത്തി അഗസ്റ്റിൻ ജോസഫ് (രാമു)എന്ന നിർമ്മാതാവ് സംവിധാനം ചെയ്ത സിനിമയായിരുന്നു അത്. സിനിമ റിലീസാകാത്തതു മൂലം കടബാദ്ധ്യതയിലായ അഗസ്റ്റിൻ ജോസഫ് ആത്മഹത്യ ചെയ്യുകയായിരുന്നു.

സിനിമയുടേ കുറച്ചു ഭാഗം കണ്ടപ്പോൾ തന്നെ മാണിക്കുഞ്ഞും ശങ്കുണ്ണിയും മറ്റുള്ളവരും ഈ സിനിമ ഈ കാലഘട്ടത്തിൽ റിലീസ് ചെയ്യാൻ ആഗ്രഹിക്കുന്നു. മാണിക്കുഞ്ഞ് ആ ദൗത്യമേറ്റെടുക്കുന്നു. പിന്നീട് ആ സിനിമ പുറത്തിറക്കാനും അതിലെ അന്നത്തെ അഭിനേതാക്കളെ കണ്ടുപിടിക്കാനുമുള്ള മാണിക്കുഞ്ഞിന്റെ അന്വേഷണമാൺ പിന്നീട്.

നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
പ്രധാന ലൊക്കേഷൻ പാലക്കാട്. ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിച്ചിരിക്കുന്നത് ഇരിങ്ങാലക്കുട സിന്ധു തിയ്യറ്റർ.
കാസറ്റ്സ് & സീഡീസ്
ചമയം
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by Kiranz on Mon, 10/24/2011 - 01:43