ആമേൻ
കുമരങ്കരി എന്ന ഗ്രാമത്തിലെ ഒരു പുരാതന ദേവാലയവും അതിനോടനുബന്ധിച്ച ചില കഥാപാത്രങ്ങളുടെയും കഥ പറയുന്ന ആമേനിൽ സോളമന്റെ പ്രേമഭാജനമായി സൂസന്നയും..അമേൻ അർഥമാക്കുന്ന എല്ലാം നല്ലത് പോലെ സംഭവിക്കട്ടെ എന്ന തരത്തിലാണ് കഥ വികസിക്കുന്നത്.
കുമരങ്കരി എന്ന കായലോര ഗ്രാമത്തിൽ എൺപതുകളിലെ ജീവിതമാണ് സിനിമ പറയുന്നത്. കായലരികത്തുള്ളൊരു കൃസ്ത്യൻ പള്ളിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പള്ളിയിലെ വല്യച്ചനായ ഒറ്റപ്ലാക്കനച്ഛൻ കർക്കശക്കാരനായിരുന്നു. എല്ലാവർഷവും അരങ്ങേറുന്ന ഇരുകരകളുടെ ബാന്റ് സെന്റ് മത്സരത്തിൽ കുമരങ്കരി കരയിലെ സെന്റ് സെബാസ്റ്റ്യനോസ് ബാന്റ് സെറ്റിനെ പിന്തുണക്കുന്നതും പണം മുടക്കുന്നതും പള്ളിയാണ്. പള്ളിയിലെ കൊച്ചു കപ്യാരായ സോളമനും (ഫഹദ്) ബാന്റ് സംഘത്തിൽ ക്ലാരനറ്റ് വായിക്കുന്നവനായി ഉണ്ട്. പണ്ട് പേരുകേട്ട ബാന്റ് സംഘമായിരുന്ന സെന്റ് സെബസ്റ്റ്യാനോസ് സംഘത്തിലെ മികച്ചൊരു ക്ലാരനെറ്റ് വായനക്കാരനായിരുന്നു എസ്ത്തപ്പനാശാന്റെ(രാജേഷ് ഹെബ്ബാർ)മകനാണ് സോളമൻ. പണ്ടൊരു ബോട്ടപകടത്തിൽ എസ്തപ്പനാശാൻ മരിച്ചതിനുശേഷം സോളമൻ അമ്മയോടും സഹോദരി ക്ലാര(രചന)യോടുമൊപ്പമാണ് താമസം. നാട്ടിലെ പ്രമാണിയായ ഫിലിപ്പോസ് കോണ്ട്രാക്ടറുടെ(നന്ദുലാൽ) മകളായ ശോശന്ന(സ്വാതി)യുമായി സോളമൻ പ്രണയത്തിലാണെന്ന് ഇരുവീട്ടുകാർക്കും കരക്കാർക്കും അറിയാം എന്നാൽ ഫിലിപ്പോസും അനുജൻ മാത്തച്ചനും(സുധീർ കരമന) ഇതിനെ എതിർക്കുന്നു.
അത്തവണ ബാന്റ് മത്സരത്തിൽ സോളമനെ പങ്കെടുക്കിപ്പിക്കാതിരിക്കാൻ ഒറ്റപ്ലാക്കനച്ചൻ (ജോയ്മാത്യു) തീരുമാനിക്കുന്നു. സോളമനില്ലാതെ ബാന്റ് സംഘം മത്സരത്തിൽ പങ്കെടുത്തു പരാജയപ്പെട്ടു. വിജയിച്ചത് എതിർകരയിലെ ഡേവീസും(അനിൽ മുരളി) ഭാര്യ മറിയാമ്മയും നടത്തുന്ന ബാന്റ് സംഘമായിരുന്നു. അവരെ വെല്ലുവിളിച്ചുകൊണ്ട് കുമരങ്കരി ബാന്റ് സംഘത്തിന്റെ മാസ്റ്റർ ലൂയി പാപ്പൻ (കലാഭവൻ മണി) അടുത്ത മത്സരത്തിനു തയ്യാറാകുന്നു.
സോളമൻ ശോശന്ന പ്രണയം കൂടുതൽ ശക്തമാകുന്നു. ഫിലിപ്പോസും കുടുംബവും അവളെ പലതരത്തിലും ഈ പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അതിനേക്കാൾ കൂടുതൽ അവൾ സോളമനെ പ്രണയിച്ചു. ഇതിനിടയിലാണ് കുമരങ്കരി പള്ളിയിലേക്ക് ഒരു പുതിയ കൊച്ചച്ചൻ വരുന്നത്. ഫാദർ വിൻസെന്റ് വട്ടോളി(ഇന്ദ്രജിത്) അദ്ദേഹം ചെറുപ്പക്കാരനും പരിഷ്കാരിയുമായിരുന്നു. ബാന്റ് സംഘത്തെ പുനരുജ്ജീവിപ്പിക്കാനും സോളമനെ പിന്തുണക്കാനും വട്ടോളി ശ്രമിക്കുന്നു. വട്ടോളിയുടെ ശ്രമങ്ങളൊന്നും ഒറ്റപ്ലാക്കനച്ചനും കപ്യാരു ഔസേപ്പിനും(സുനിൽ സുഖദ) തീരെ ഇഷ്ടപ്പെടുന്നില്ല. അവർ ഫിലിപ്പോസ് കോണ്ട്രാക്റ്ററുമായി ചേർന്ന് ചില ഗൂഡ തന്ത്രങ്ങൾ മെനയുന്നു.
സുബ്രമണ്യപുരം എന്ന തമിഴ് സിനിമയിലൂടെ പ്രസിദ്ധയായ നടി സ്വാതി റെഡ്ഡിയുടെ ആദ്യ മലയാള ചിത്രം.
നായകനും,സിറ്റി ഓഫ് ഗോഡിനും ശേഷം ലിജോ ജോസ് പെല്ലിശ്ശേരി-ഇന്ദ്രജിത്ത് കൂട്ടുകെട്ടിന്റെ മൂന്നാം ചിത്രം
- Read more about ആമേൻ
- 2783 views