ഓമനത്തിങ്കൾ
ഓമനത്തിങ്കൾ കിടാവോ നല്ല
കോമളത്താമരപ്പൂവോ
പൂവിൽ നിറഞ്ഞ മധുവോ പരി-
പൂർണ്ണേന്ദു തന്റെ നിലാവോ
പുത്തൻ പവിഴക്കൊടിയോ ചെറു-
തത്തകൾ കൊഞ്ചും മൊഴിയോ
ചാഞ്ചാടീയാടും മയിലോ മൃദു-
പഞ്ചമം പാടും കുയിലോ
- Read more about ഓമനത്തിങ്കൾ
- 686 views
ഓമനത്തിങ്കൾ കിടാവോ നല്ല
കോമളത്താമരപ്പൂവോ
പൂവിൽ നിറഞ്ഞ മധുവോ പരി-
പൂർണ്ണേന്ദു തന്റെ നിലാവോ
പുത്തൻ പവിഴക്കൊടിയോ ചെറു-
തത്തകൾ കൊഞ്ചും മൊഴിയോ
ചാഞ്ചാടീയാടും മയിലോ മൃദു-
പഞ്ചമം പാടും കുയിലോ
താന തന തന താന തന തന താന തന തന തന്തിനനോ (3)
ഒരു ചാലുഴുതില്ല
ഒരു വിത്തും വിതച്ചില്ല
താനേ മുളച്ചൊരു പൊന്‍തകര
താന തന തന താന തന തന താന തന തന തന്തിനനോ (3)
ഒരു നാളൊരു വട്ടി
രണ്ടാം നാള്‍ രണ്ടു വട്ടി
മൂന്നാം നാള്‍ മൂന്നു വട്ടി
തകര വെട്ടി
താന തന തന താന തന തന താന തന തന തന്തിനനോ (3)
അപ്പൂപ്പനമ്മൂമ്മ
അയലത്തെ കേളുമ്മാവന്‍
വടക്കേലെ നാണിക്കും വിരുന്നൊരുക്കി
താന തന തന താന തന തന താന തന തന തന്തിനനോ (3)
കേരളം കേരളം കൊച്ചു കൊച്ചു കേരളം
കേരളം കേരളം സുന്ദരമാം കേരളം
കേരളം കേരളം കേരളം മനോഹരം
പരശുരാമന്‍ മഴുവെറിഞ്ഞു പൊങ്ങി വന്ന കേരളം
കേരളം കേരളം കേരളം മനോഹരം
കടലുതാണ്ടി കപ്പലേറി ഗാമ വന്ന കേരളം
കേരളം കേരളം കേരളം മനോഹരം
അരി ഇടിച്ചു പൊടി വറുത്തു പുട്ടു ചുട്ട കേരളം
കേരളം കേരളം കേരളം മനോഹരം
സെറ്റുടുത്ത മങ്കമാരു പുട്ടു തിന്ന കേരളം
കേരളം കേരളം കേരളം മനോഹരം
ഉഴുന്നരച്ചു നടു തുളച്ചു വടകള്‍ ചുട്ട കേരളം
കേരളം കേരളം കേരളം മനോഹരം
ആലങ്ങാട്ടങ്ങാടി കാള കളിക്കുമ്പോള്
കുന്നിന് ചെരിവ് മറപറ്റി പോകുമ്പൊള്
ഞാനും കൂടെയില്ലേ പെണ്ണേ
കുന്നു മറഞ്ഞു നീ പോകുമ്പൊള്
എന്തിനാ കണ്ണ് നിറയുന്നെ
(ആലങ്ങാട്ടങ്ങാടി )
വണ്ണം കുറഞ്ഞാലും എണ്ണം കുറയ്ക്കില്ല
വന്നത്തിക്കിളിയെ പെണ്ണേ
കണ്ണടയും വരെ കൈക്ക് പിടിക്കണ പെണ്ണും നീയല്ലേ
പൊൻ ഓണത്തിന് അരഞ്ഞാണമിട്ടൊരു
പൊന്നിൻചിങ്ങപ്പൂവേ പെണ്ണേ
പൊന്നും കുടത്തിനു പൊട്ടെന്തിനാ വേറെ
പുന്നാരം കിളിയെ
(ആലങ്ങാട്ടങ്ങാടി )
അന്നു കുളിച്ചു മുടിയാറ്റിപ്പോരുമ്പോൾ
കുന്നിക്കുരു കൊണ്ടെറിഞ്ഞോരാ സുന്ദരൻ
ആ സുന്ദരൻതന്നെയെന്നെ വേൾക്കുക വേണല്ലോ
ആ സുന്ദരൻ തന്നെയെന്നെ വേൾക്കുകയില്ലെങ്കിൽ
തുമ്പക്കഴുത്തിങ്കൽ തൂങ്ങി മരിക്കും ഞാൻ
എന്നിട്ടും ചത്തില്ല ജീവിക്കയാണെങ്കിൽ
കണ്ണൻ ചിരട്ടയിൽ നൂണു മരിക്കും ഞാൻ
എന്നിട്ടും ചത്തില്ല ജീവിക്കയാണെങ്കിൽ
പൂവൻപഴം കൊണ്ടു കുത്തി മരിക്കും ഞാൻ
എന്നിട്ടും ചത്തില്ല….ജീവിക്കയാണെങ്കിൽ
തളികയിൽ വെള്ളം വെച്ചു മുങ്ങി മരിക്കും ഞാൻ
എന്നിട്ടും ചത്തില്ല ജീവിക്കയാണെങ്കിൽ
നെയ്യപ്പമുണ്ടാക്കി വിഷമായി തിന്നും ഞാൻ
വരിക്ക ചക്കേട ചൊളകണക്കിന്
മന്ദാരം കാവില് വേല പൂരം കാണാന്
എന്തട കുഞ്ഞാനേ നൊമ്മക്കും പോകേണ്ടേ (2)
മകരക്കൊയ്ത്തു കഴിഞ്ഞ് മാനം തെളിഞ്ഞാല്
മന്ദാരം കാവില് പൂരം കൊടികേറും (2)
മകരക്കൊയ്ത്തു കഴിഞ്ഞ് മാനം തെളിഞ്ഞപ്പഴേ
മന്ദാരം കാവില് പൂരം കൊടി കേറി അങ്ങനെ..
മന്ദാരം കാവില് വേല പൂരം കാണാന്
എന്തട കുഞ്ഞാനേ നൊമ്മക്കും പോകേണ്ടേ
മന്ദാരം കാവില് വേല പൂരം കാണാന്
എന്നുടെ കുഞ്ഞണുട്ടോ എന്നുടെ കുഞ്ഞാനേ (2)
ആത്തോലേ ഈത്തോലേ കുഞ്ഞാത്തോലേ
ഞാനൊരു കാരിയം കാണാന്‍ പോയി
കളിയല്ല പൊളിയല്ല കുഞ്ഞാത്താലേ
വെള്ളാരം കല്ലിനു വേരിറങ്ങി
പത്തായം തിങ്ങി രണ്ടീച്ച ചത്തു
ഈച്ചത്തോല്‍ കൊണ്ടൊരു ചെണ്ട കെട്ടീ
കളിയല്ല പൊളിയല്ല കുഞ്ഞാത്താലേ
ആലങ്ങാട്ടാലിന്മേല്‍ ചക്ക കായ്ചൂ
കൊച്ചീലഴിമുഖം തീ പിടിച്ചു
പഞ്ഞിയെടുത്തിട്ടു തീ കെടുത്തി
കളിയല്ല പൊളിയല്ല കുഞ്ഞാത്താലേ
കുഞ്ഞിയെറുമ്പിന്റെ കാതുകുത്തീ
തെങ്ങു മുറിച്ചു കുരടുമിട്ടൂ
കോഴിക്കോട്ടാന തെരുപ്പറന്നു
കളിയല്ല പൊളിയല്ല കുഞ്ഞാത്താലേ
നൂറ്റുകുടത്തിലും കേറിയാന
ആലിങ്കവേലന്‍ പറന്നുവന്ന്