അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ

അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ
എന്തു പരിഭവം
മെല്ലെയോതിവന്നുവോ
കൽ‌വിളക്കുകൾ പാതി മിന്നിനിൽ‌ക്കവേ
എന്തു
നൽകുവാൻ എന്നെ കാത്തുനിന്നു നീ
തൃപ്രസാദവും മൌന
ചുംബനങ്ങളും
പങ്കുവയ്ക്കുവാനോടി വന്നതാണു ഞാൻ
രാഗചന്ദനം നിന്റെ നെറ്റിയിൽ
തൊടാൻ
ഗോപകന്യയായ് കാത്തുനിന്നതാണു
ഞാൻ
(അമ്പലപ്പുഴെ)

അഗ്നിസാക്ഷിയായിലത്താലി
ചാർത്തിയെൻ
ആദ്യാനുരാഗം ധന്യമാക്കും
മന്ത്രകോടിയിൽ ഞാൻ
മൂടിനിൽക്കവേ
ആദ്യാഭിലാഷം സഫലമാക്കും
നാ‍ലാളറിയേ കൈപിടിക്കും
തിരു-
നാടകശാലയിൽ ചേർന്നുനിൽകും (2)
യമുനാ നദിയായ് കുളിരലയിളകും
നിനവിൽ
(അമ്പലപ്പുഴെ)

ഈറനോടെയെന്നും
കൈവണങ്ങുമെൻ
നിർമ്മാല്യപുണ്യം പകർന്നുതരാം
ഏറെജന്മമായ് ഞാൻ
നോമ്പുനോൽക്കുമെൻ
കൈവല്യമെല്ലാം കാഴ്ചവയ്ക്കാം
വേളീ പെണ്ണായ്
നീവരുമ്പോൾ
നല്ലോലക്കുടയിൽ ഞാൻ കൂട്ടുനിൽക്കാം (2)
തുളസീ ദളമായ്
തിരുമലരണികളിൽ വീണെൻ
(അമ്പലപ്പുഴെ)

Lyricist
Submitted by AjeeshKP on Thu, 04/09/2009 - 17:45