ഒരുനാൾ വിശന്നേറേ

ഒരുനാൾ‍ വിശന്നേറെ തളർന്നേതോ
വാനമ്പാടി കണ്ടൊരു മിന്നാമിന്നിയെ
പൊൻപയർ മണിയെന്നു തോന്നി ചെന്നു
മിന്നാമിന്നി കരഞ്ഞോതീ
കഥ കേൾക്കൂ കണ്മണീ
(ഒരുനാൾ..)

പാട്ടുപാടും നിൻ വഴിയിൽ വെളിച്ചത്തിൻ
തുള്ളികളീ ഞങ്ങൾ
നിനക്കാരീ മധുരരാഗം പകർന്നേകി
അതേ കൈകൾ ഇവർക്കേകീ ഈ വെളിച്ചം
നീ പാടും നിന്റെ മുളംകൂട്ടിന്നുള്ളിൽ നെയ്ത്തിരിയായ്‌
കത്തി നിൽക്കാം കൊല്ലരുതെ മിന്നാമിന്നി കരഞ്ഞോതീ കഥ കേൾക്കൂ കണ്മണീ
(ഒരു നാൾ..)

വന്നിരുന്നാ വാനമ്പാടി കണ്ണീരോടെ
നെഞ്ചിലെ തീയോടെ
ഒരു വെള്ളപ്പനീർപ്പൂവു വിടർന്നാടും
ചെടിക്കയ്യിൽ ഇതൾതോറും നെഞ്ചമർത്തീ
പാടിപോൽ നൊന്തു നൊന്തു
പാടീ വെട്ടം വീണ നേരം
വെൺപനിനീർ പൂവിൻ മുഖം എന്തു മായം ചുവന്നേ പോയ്‌ കഥ കേൾക്കൂ കണ്മണീ
(ഒരു നാൾ..)

Submitted by Achinthya on Sun, 04/05/2009 - 05:25