ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍

ആ ...ആ ...
ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍ 
പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു
വിണ്ണില്‍ നിന്നും വന്നിറങ്ങിയ ഭഗവാനപ്പോള്‍ - ഒരു 
ചന്ദനത്തിന്‍ മണിവീണ അവനു നല്‍കി -
അവനു നല്‍കി
ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍ 
പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു

തങ്കസ്വപ്ന ശതങ്ങളാല്‍ തന്ത്രികള്‍ കെട്ടി - അതില്‍ 
സുന്ദരപ്രതീക്ഷകള്‍തന്‍ ചായം പുരട്ടി 
ആര്‍ത്തലച്ചു ഹൃദയത്തില്‍ തുളുമ്പിയ ഗാനങ്ങള്‍ 
രാത്രിയും പകലുമവന്‍ വീണയില്‍ മീട്ടി 
ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍ 
പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു

ആ മധുരസംഗീതത്തിന്‍ ലഹരിയാലെ - സ്വന്തം 
ഭൂമിദേവിയെ പാവം മറന്നുപോയി 
ശ്യാമളമാം ഭൂമിയാകെ പാഴ്മരുവായ് മാറിപ്പോയി 
പാവമപ്പോള്‍ പശിയാലെ പാട്ടു നിര്‍ത്തി -
പാട്ടു നിര്‍ത്തി

കാത്തു നില്‍ക്കും വയലില്‍തന്‍ കലപ്പയൂന്നി -  തന്‍റെ
വേര്‍പ്പുകൊണ്ട് വിതയ്ക്കുവാന്‍ അവനിറങ്ങി 
എന്നുമെന്നും സമൃദ്ധിതന്‍ പൊന്‍മണികള്‍ വിളയിക്കാന്‍ 
മണ്ണിതിന്റെ മകനായ്‌ അവനിറങ്ങി -
ആ ...ആ.. 

ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍ 
പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു
വിണ്ണില്‍ നിന്നും വന്നിറങ്ങിയ ഭഗവാനപ്പോള്‍ - ഒരു 
ചന്ദനത്തിന്‍ മണിവീണ അവനു നല്‍കി -
അവനു നല്‍കി