Director | Year | |
---|---|---|
കാട്ടുപൂക്കൾ | കെ തങ്കപ്പൻ | 1965 |
കരുണ | കെ തങ്കപ്പൻ | 1966 |
സമസ്യ | കെ തങ്കപ്പൻ | 1976 |
വേളാങ്കണ്ണി മാതാവ് | കെ തങ്കപ്പൻ | 1977 |
ലൂർദ്ദ് മാതാവ് | കെ തങ്കപ്പൻ | 1983 |
കെ തങ്കപ്പൻ
- "‘ബ്ലോസംസ് ഇൻ ദി ഡസ്റ്റ്’ (Blossoms in the Dust 1941)എന്ന സിനിമയുടെ കഥാതന്തു തന്നെയാണ് ഈ സിനിമയ്ക്ക്.
- ""മാണിക്യവീണയുമായെൻ...” എന്ന പാട്ട് വൻ ഹിറ്റായിത്തീർന്നു."
അമേരിയ്ക്കക്കു പോകുന്നതിനു മുൻപ് ഡോക്റ്റർ ജോണി ലോനച്ചന്റെ മകളായ മേരിയെ പെണ്ണുകാണാൻ പോയി.ദേശക്കുറിക്ക് വികാരിയച്ചനെ സമീപിച്ചപ്പോൾ മേരി ലോനച്ചന്റെ വളർത്തുപുത്രി മാത്രമാണെന്ന് അറിഞ്ഞു. കല്യാണം മുടങ്ങിയെന്നറിഞ്ഞ് മേരി ആത്മഹത്യ ചെയ്തു. മേരിയുടെ സഹോദരി ആനിയെ തനിച്ചാക്കി ലോനച്ചൻ മരിച്ചു. അനാഥരോട് അനുകമ്പ തോന്നിയ ആനി മുടന്തനായ വേണു എന്ന കുട്ടിയെ ചേർത്തുകൊണ്ട് ഒരു അനാഥാലയം തുടങ്ങി. ആനി വഴങ്ങാത്തതിനാൽ സ്ത്രീലമ്പടനായ തോമാച്ചൻ അനാഥാലയം നശിപ്പിക്കാനൊരുങ്ങി. വേലക്കാരി അന്നമ്മ അയാളിൽ നിന്നും ഗർഭിണിയായി നാടു വിടുകയും ചെയ്തു. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ജോണിയ്ക്ക് ആനിയോട് പ്രേമം തോന്നിയെങ്കിലും ആനി ഒരു കുടുംബജീവിതത്തിനു തയാറാകുന്നില്ല. കാറപകടത്തിൽ കാഴ്ച നഷ്ടപ്പെട്ട ആനിയെ ചികിത്സിച്ചു കാഴ്ച വീണ്ടെടുക്കാൻ ജോണി ഉത്സുകനായി. അതേ ആശുപത്രിയിൽ വച്ചു പ്രസവിച്ച അന്നമ്മ മരിച്ചതിനാൽ ആ കുഞ്ഞുമായാണ് ആനി തിരിച്ചെത്തിയത്. ജോണിയ്ക്ക് ആനിയിലുണ്ടായ കുഞ്ഞാണിതെന്ന് തോമാച്ചൻ വാർത്ത പരത്തി. അന്നമ്മയുടെ സഹോദരൻ തോമാച്ചനെ പിടികൂടി സത്യം തെളിയ്ച്ചെങ്കിലും ജോണിയുടെ അമ്മയും അവളെ ആക്ഷേപിച്ചപ്പോൾ ആനി ആത്മഹത്യയിൽ അഭയം തേടി.