പൊന്നലയിൽ അമ്മാനമാടി

പൊന്നലയിൽ അമ്മാനമാടി
എൻതോണി അങ്ങേക്കരെ പോയ് വാ
ഒന്നുകോരി പത്തുകോരി
ഒത്തുകോരി മുത്തുകോരി വാ
(പൊന്നലയിൽ..)

ഇഞ്ചിഞ്ചിക്കാരേ പെണ്ണ് തരാമോ
മൊഞ്ചുള്ള മീന്മിഴിപ്പെണ്ണ്
ഹോയ് കല്ലും മാലേം മാറിൽ മിന്നണ
കന്നിപ്പെണ്ണുണ്ടോ പൊന്നലയിൽ
പൊന്നലയിൽ പൊന്നലയിൽ

പൂമീനെ തേടി പോയോനെ
കാണാതെ കേഴുന്നോളേ
ആറു കോരി നൂറു കോരി
തോണി വന്നേ ഓടി വന്നേ ഹോയ്
പൊന്നലയിൽ അമ്മാനമാടി
എൻതോണി അങ്ങേക്കരെ പോയ് വാ

നീയറിഞ്ഞീലേ നാത്തൂൻ പെണ്ണിനു
ഓണത്തിൻ നാളു കല്യാണം
ഹോയ് പൊന്നും പണ്ടോം വേണ്ടാ ചെക്കനു പെണ്ണു നന്നാണേ പൈങ്കിളിയേ
പൈങ്കിളിയേ പൈങ്കിളിയേ
പുന്നാരമോതും പൂമോളേ പുതുമണവാളനെ കണ്ടാൽ കളിയും പോയ് ചിരിയും പോയ്
ആട്ടോം പോയ് പാട്ടും പോയ് ഹോയ്
പൊന്നലയിൽ അമ്മാനമാടി
എൻതോണി അങ്ങേക്കരെ പോയ് വാ

മാണിക്യക്കൊക്കേ നീയെന്റെ
മീനെ നാണിച്ചു നോക്കന്നതെന്തേ
ഹോയ് തക്കം കിട്ട്യാ റാഞ്ചാനോ
കൊതി തീരെ കാണാനോ
പൊന്നലയിൽ പൊന്നലയിൽ
പൊന്നലയിൽ അമ്മാനമാടി എൻ
തോണി അങ്ങേക്കരേ പോയ് വാ
ഒന്നുകോരി പത്തുകോരി
ഒത്തുകോരി മുത്തു കോരി വാ
(പൊന്നലയിൽ..)

Submitted by Achinthya on Sun, 04/05/2009 - 05:31