പേര് പേരയ്ക്കാ നാള് നാരങ്ങാ
പേരയ്ക്കാക്കുട്ടിക്ക് നാരങ്ങാക്കവിളിലൊരുമ്മാ
ആരും കാണാതൊരുമ്മ
പേര് പേരയ്ക്കാ നാള് നാരങ്ങാ
അം മ്മ.. അമ്മാ
അമ്മ
ആ ഒരാനാ
ആന
ഈ ഒരീച്ച
ഈച്ച
ആനപ്പുറത്തൊരീച്ച ഞെളിഞ്ഞിരുന്നു
ആനപ്പുറത്തൊരീച്ച ഞെളിഞ്ഞിരുന്നു
എന്നിട്ടോ?
പേര് പേരയ്ക്കാ നാള് നാരങ്ങാ
പേരയ്ക്കാക്കുട്ടിക്ക് നാരങ്ങാക്കവിളിലൊരുമ്മാ
ആരും കാണാതൊരുമ്മ
പേര് പേരയ്ക്കാ നാള് നാരങ്ങാ
അങ്ങേമലയിലൊരാലിൻ കൊമ്പത്തൊ-
രമ്മക്കിളിയുടെ കൂട്
അങ്ങേമലയിലൊരാലിൻ കൊമ്പത്തൊ-
രമ്മക്കിളിയുടെ കൂട്
കൂട്ടിന്നരികിലിലത്തുമ്പത്തൊരു
കൂനനുറുമ്പിൻ ഊഞ്ഞാല്
കാറ്റിലൂഞ്ഞാൽ തട്ടിത്താഴെ
ആറ്റിൽ വീണു പാവം
പാവം കൂനനുറുമ്പ്
അമ്മക്കിളിയതു കണ്ടു
ഒരാലില കൊത്തി ആറ്റിലിട്ടു
കൂനനുറുമ്പതിൽ രക്ഷപെട്ടു
കൂനനുറുമ്പതിൽ രക്ഷപെട്ടു
പേര് പേരയ്ക്കാ നാള് നാരങ്ങാ
പേര് പേരയ്ക്കാ നാള് നാരങ്ങാ
Film/album
Year
1987
Singer
Music
Lyricist