മാരിവിൽ മാനത്ത്

മാരിവിൽ മാനത്ത് 
കാണുമീ നേരത്ത് 
താഴെയീ തീരത്ത് 
തേടിയൊരു പൂമുത്ത് 

മാരിവിൽ മാനത്ത് 
കാണുമീ നേരത്ത് 
ആടിവെയിൽ ദൂരത്ത് 
ചാറ്റമഴ ചാരത്ത് 

മാരിവിൽ മാനത്ത്.. 
കാണുമീ നേരത്ത്.. 

പറവയായ് പാറിടാം പൂഞ്ചിറകു വീശാം 
പുതുമതൻ വിണ്ണിലാ പാലാഴി തേടാം 
മായമൃദുരാഗങ്ങൾ മോഹമതിവേഗങ്ങൾ 
ഇന്നലെകൾ മായുന്നിതാ ഇതു സുന്ദരം 
അഴകായ്.. മാരിവിൽ മാനത്ത് 
കാണുമീ നേരത്ത് 
ആടിവെയിൽ ദൂരത്ത് 
ചാറ്റമഴ ചാരത്ത് 

മാരിവിൽ മാനത്ത്.. 
കാണുമീ നേരത്ത്.. 

കനവുമായ് കുറുകിടാം വർണ്ണമയരാവിൽ 
ലഹരിയായ് നുരയിടും ആകാശമേറാം 
പോയ ദിനരാത്രങ്ങൾ പാതി മധുപാത്രങ്ങൾ 
പൂംപുലരി പൂക്കുന്നിതാ അതിസുന്ദരം 
നിറവായ്.. മാരിവിൽ മാനത്ത് 
കാണുമീ നേരത്ത് 
ആടിവെയിൽ ദൂരത്ത് 
ചാറ്റമഴ ചാരത്ത് 

മാരിവിൽ മാനത്ത്.. 
കാണുമീ നേരത്ത്..

Submitted by Vineeth VL on Mon, 09/02/2019 - 11:23