പുഷ്യരാഗത്തേരിലീവഴിയെത്തും

ആ.....
പുഷ്യരാഗത്തേരിലീവഴിയെത്തും
ഉഷസ്സിനു പുതിയ മുഖപ്രസാദം
കമലദളാധരം ചുംബിച്ച കാറ്റിന്
മുന്‍പെങ്ങുമില്ലാത്ത ലാസ്യഭാവം
മുന്‍പെങ്ങുമില്ലാത്ത ലാസ്യഭാവം
പുഷ്യരാഗത്തേരിലീവഴിയെത്തും
ഉഷസ്സിനു പുതിയ മുഖപ്രസാദം

വിണ്മലര്‍ക്കാവിലെ പുഷ്പിണീമുല്ലകള്‍
ഒരു മൗനമന്ത്രം പറഞ്ഞു തന്നു
ആശ്രമവാടിയില്‍ മാന്തളിരുണ്ടൊരു
കുയിലതു വീണ്ടുമുരുക്കഴിച്ചു
ഏതൊരപൂര്‍വമാം ഉള്‍പ്രമോദത്തിന്റെ
താമരമെത്തയില്‍ ഞാന്‍ കിടന്നു
താമരമെത്തയില്‍ ഞാന്‍ കിടന്നു
പുഷ്യരാഗത്തേരിലീവഴിയെത്തും
ഉഷസ്സിനു പുതിയ മുഖപ്രസാദം

പുളകിതഗാത്രരായ് ഈ ദേവദാരുക്കള്‍
തളിരുടയാടയണിഞ്ഞൊരുങ്ങി
കുസുമിത സോമലതാസദനങ്ങളില്‍
പൂവമ്പനിന്നു വിരുന്നിനെത്തി
ഏതൊരഭൗമമാം നിറനിര്‍വൃതിയുടെ
പരിരംഭണത്തില്‍ കുളിര്‍ത്തു പോയി
പരിരംഭണത്തില്‍ കുളിര്‍ത്തു പോയി

പുഷ്യരാഗത്തേരിലീവഴിയെത്തും
ഉഷസ്സിനു പുതിയ മുഖപ്രസാദം
കമലദളാധരം ചുംബിച്ച കാറ്റിന്
മുന്‍പെങ്ങുമില്ലാത്ത ലാസ്യഭാവം
മുന്‍പെങ്ങുമില്ലാത്ത ലാസ്യഭാവം
പുഷ്യരാഗത്തേരിലീവഴിയെത്തും
ഉഷസ്സിനു പുതിയ മുഖപ്രസാദം