ഈ ചിരിയും ചിരിയല്ലാ
ഈ കളിയും കളിയല്ലാ (2)
കാനേത്തൊന്നു കഴിഞ്ഞോട്ടേ
കൈപിടിക്കാന്‍ വന്നോട്ടെ (2)
മണിയറവാതില്‍ തുറന്നോട്ടെ
മണിമണിപോലുള്ള ചിരികേള്‍ക്കാം (2)
ഈ ചിരിയും ചിരിയല്ലാ
ഈ കളിയും കളിയല്ലാ (2)
കളിയാട്ടക്കാരി കിളിനാദക്കാരി
കണ്ടാല്‍ സുന്ദരി മണവാട്ടി
കുയിലൊക്കുംവാണി കുഴഞ്ഞാട്ടക്കാരി
കുങ്കുമപ്പൂവൊത്ത മണവാട്ടി
(കളിയാട്ടക്കാരീ.....)
ഈ കൊഞ്ചല് കൊഞ്ചലല്ലാ
ഈ മൊഞ്ചും മൊഞ്ചല്ലാ (2)
വിരുന്നുവന്നവര്‍ പൊയ്ക്കോട്ടെ
വീട്ടിനകത്തവന് വന്നോട്ടെ (2)
ബദറുള്‍ മുനീറിന്മുന്നില് പെണ്ണൊരു
ഹുസ്നുല്‍ ജമാലായ് വരുമല്ലോ (2)
ഈ ചിരിയും ചിരിയല്ലാ
ഈ കളിയും കളിയല്ലാ (2)
മയ്യണിക്കണ്ണില് മാനിന്റെ നോട്ടം
ഖല്ബില് മൊഹബ്ബത്തിന്‍ മയിലാട്ടം (2)
ഹോജാരാജാവിന് തോട്ടത്തിലുണ്ടായ
മുല്ലപ്പൂവാണല്ലോ മണവാട്ടി
(കളിയാട്ടക്കാരീ....)
നാണിക്കണതെന്താണ്
നാലാളുടെ മുന്‍പാകെ (2)
പട്ടുകിടക്ക വിരിച്ചോട്ടേ
പാലും പഴവും വന്നോട്ടേ (2)
മാരനകത്തുകടക്കുമ്പോള്
നാണം കാണാനാരാണ് (2)
ഈ ചിരിയും ചിരിയല്ലാ
ഈ കളിയും കളിയല്ലാ (2)
മണവാട്ടിപ്പെണ്ണിന്റെ
വര്‍ണ്ണന കേള്‍ക്കുമ്പോള്‍
മാരന്റെ കവിളത്ത് മൈലാഞ്ചി
പുള്ളിമാന്‍കുട്ടിയെ പാടിപ്പുകഴ്ത്തുമ്പോള്‍
കള്ളന്റെചുണ്ടത്ത് കല്‍ക്കണ്ടം
കളിയാട്ടക്കാരി കിളിനാദക്കാരി
കണ്ടാല്‍ സുന്ദരി മണവാട്ടി
കുയിലൊക്കുംവാണി കുഴഞ്ഞാട്ടക്കാരി
കുങ്കുമപ്പൂവൊത്ത മണവാട്ടി
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page