മൂടല്മഞ്ഞിന് ആടചുറ്റി
മുത്തുമാല മാറില്ച്ചാര്ത്തി
മൂകരജനിയിൽ നീലമിഴിയിലെ
കാവ്യമലരുകള്‍ തൂകി
എന്തോ ഓര്‍ക്കും രൂപവതി
(മൂടല്മഞ്ഞിന്...)
തെന്നലോ നിന് തേങ്ങലോ ഈ
അല്ലില്ത്തങ്ങി നില്പൂ
താരമോ നിന് ബാഷ്പമോ ഈ
രാവില്‍ മങ്ങി നില്പൂ
നാദമാകാന്‍ നിന്റെ ചുണ്ടില്‍
വെമ്പിടുന്ന മൗനം
കാണാതെ നിന്നംഗലാവണ്യം
നിര്‍മ്മാല്യമാക്കി പോയതാരോ
(മൂടല്മഞ്ഞിന്...)
ലാലലലാലലലാ.....
പുഷ്പമോ നിന് സ്വപ്നമോ ഈ
കാട്ടുവള്ളി തോറും
ഓളമോ നിന് ഓര്‍മ്മയോ ഈ
തീരഭൂവിലെങ്ങും
ഗാനമാകാന്‍ നിന്റെ നെഞ്ചിന്
കൂട്ടില്‍ മേവും രാഗം
കേള്‍ക്കാതെ ഏലസ്സില്‍ നീലിച്ച
പാടൊന്നു നല്കി പോയതാരോ
(മൂടല്മഞ്ഞിന്...)
Film/album
Year
1986
Singer
Music
Director | Year | |
---|---|---|
സി ഐ ഡി ഉണ്ണിക്കൃഷ്ണൻ ബി എ ബിഎഡ് | രാജസേനൻ | 1994 |
വാർദ്ധക്യപുരാണം | രാജസേനൻ | 1994 |
ആദ്യത്തെ കൺമണി | രാജസേനൻ | 1995 |
അനിയൻ ബാവ ചേട്ടൻ ബാവ | രാജസേനൻ | 1995 |
ദില്ലിവാലാ രാജകുമാരൻ | രാജസേനൻ | 1996 |
സത്യഭാമയ്ക്കൊരു പ്രേമലേഖനം | രാജസേനൻ | 1996 |
സ്വപ്നലോകത്തെ ബാലഭാസ്കരൻ | രാജസേനൻ | 1996 |
കഥാനായകൻ | രാജസേനൻ | 1997 |
ദി കാർ | രാജസേനൻ | 1997 |
കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ | രാജസേനൻ | 1998 |
Pagination
- Previous page
- Page 2
- Next page
രാജസേനൻ
Lyricist