മൂവന്തിമേഘം മൂടുന്ന മാനം

മൂവന്തിമേഘം മൂടുന്ന മാനം
തീ കായും തീരങ്ങളെ
ശീതള സന്ധ്യാരാഗക്കുളിരില്‍
കൂടണയും കാറ്റേ
മാനത്തിന്‍ മേലെ താരങ്ങൾപോലെ
താഴത്തും നീളെ മിന്നാനിനുങ്ങുകള്‍
മൂവന്തിമേഘം മൂടുന്ന മാനം

അല്ലിലോരോരോ കല്ലിലും പൂക്കും
ഉള്ളിലേതോ തീ മോഹമാം ചെന്തീ
മഞ്ഞണിഞ്ഞൊരീ സായാഹ്നം
കുഞ്ഞുതെന്നലിന്‍ സങ്കോചം
നെഞ്ചിനുള്ളിലെ സംഗീതം ആസ്വാദകം
മാനത്തിന്‍ മേലെ താരങ്ങള്‍പോലെ
താഴത്തും നീളെ മിന്നാനിനുങ്ങുകള്‍
മൂവന്തിമേഘം മൂടുന്ന മാനം

ചെല്ലക്കൈ കൈ കൈ കയ്യില്‍ കൈ താളം
തെയ്യത്തെ തെയ് തെയ് മെയ്യില്‍ മെയ് മേളം
പൂ ഞരമ്പുകള്‍ തീയാടും മാനസങ്ങളെ പന്താടും
രാസലോലകള്‍ ചാഞ്ചാടും രാജാങ്കണം
മാനത്തിന്‍ മേലെ താരങ്ങള്‍ പോലെ
താഴത്തും നീളെ മിന്നാനിനുങ്ങുകള്‍

മൂവന്തിമേഘം മൂടുന്ന മാനം
തീ കായും തീരങ്ങളെ
ശീതള സന്ധ്യാരാഗക്കുളിരില്‍
കൂടണയും കാറ്റേ