കാർത്തികരാവും കന്നിനിലാവും

കാർത്തിക രാവും കന്നിനിലാവും
കതിരോലപ്പാടത്ത് കളിവീടു കെട്ടി
കൊച്ചരികിങ്ങിണി താഴേ
കിളിമകളുടെ കനവുകളൊരു കുളിർമഴയായീ
കാർത്തിക രാവും കന്നിനിലാവും
കതിരോലപ്പാടത്ത് കളിവീടു കെട്ടി
കൊച്ചരികിങ്ങിണി താഴേ
കിളിമകളുടെ കനവുകളൊരു കുളിർമഴയായീ
കാർത്തിക രാവും കന്നിനിലാവും
കതിരോലപ്പാടത്ത് കളിവീടു കെട്ടി

താരങ്ങൾ കായലിൻ ഓളത്തിൽ പൂക്കുമ്പോൾ
പൂവിറുക്കാൻ വന്നതാരോ
താനേ തുഴഞ്ഞു ഞാൻ അക്കരെയെത്തുമ്പോൾ
മാറിലെ പൂവായതാരോ
നിനവായ് വരൂ നിഴലായ് വരൂ
നിധിയായ് വരൂ നിനഹായ് വരൂ
നിനവും നിധിയും നീയായ് ഓ..
കാർത്തിക രാവും കന്നിനിലാവും
കതിരോലപ്പാടത്ത് കളിവീടു കെട്ടി
കൊച്ചരികിങ്ങിണി താഴേ
കിളിമകളുടെ കനവുകളൊരു കുളിർമഴയായീ
കാർത്തിക രാവും

ജലകണങ്ങളിൽ സൂര്യനുദിക്കുമ്പോൾ
അധരം ഗ്രഹണമായ് മാറി
ഒടുവിൽ തളർന്നു മയങ്ങിയൊരീ
മിഴിക്കോണിൽ നനവുകളൂതി
പുലരും വരെ കനലായ് വരൂ
ഇരുളുംവരെ പൊരുളായ് വരൂ
കനലും പൊരുളും ഒന്നായ് ഓ..

കാർത്തിക രാവും കന്നിനിലാവും
കതിരോലപ്പാടത്ത് കളിവീടു കെട്ടി
കൊച്ചരികിങ്ങിണി താഴേ
കിളിമകളുടെ കനവുകളൊരു കുളിർമഴയായീ
കാർത്തിക രാവും