ലാലലാലാ...
ഏഴുകടലിന്നക്കരെയുള്ളൊരു
ഏഴു സ്വരരാഗ സുന്ദരിയോ
ദേവലോകത്തിലെ നർത്തകീരത്നങ്ങൾ
ഉർവശി മേനക രംഭ തിലോത്തമയോ
ഏഴുകടലിന്നക്കരെയുള്ളൊരു
ഏഴു സ്വരരാഗ സുന്ദരിയോ
സുന്ദരിയോ സുന്ദരിയോ
ലാലലാലാ...
മാനത്തു നിന്നും വന്ന മാലാഖയോ
കാളിദാസന്റെ കാവ്യകന്യകയോ
കാമദേവന്റെ പുഷ്പശരമോ
രവിവർമ്മൻ ഉയിരേകിയ
സ്വർണ്ണവർണ്ണ ചിത്രമോ
ഏഴു സ്വരരാഗ സുന്ദരിയോ
സുന്ദരിയോ സുന്ദരിയോ
ഭാഗവതത്തിലെ ശ്രീകൃഷ്ണനോ
രാമായണത്തിലെ ശ്രീരാമനോ
ശാകുന്തളത്തിലെ ദുഷ്യന്തനോ
തിരുരൂപം കുളിരേകും
സ്വർണ്ണവർണ്ണ ശില്പമോ
ഏഴുകടലിന്നക്കരെയുള്ളൊരു
ഏഴു സ്വരരാഗ സുന്ദരിയോ
ദേവലോകത്തിലെ നർത്തകീരത്നങ്ങൾ
ഉർവശി മേനക രംഭ തിലോത്തമയോ
ഏഴുകടലിന്നക്കരെയുള്ളൊരു
ഏഴു സ്വരരാഗ സുന്ദരിയോ
സുന്ദരിയോ സുന്ദരിയോ
ലാലലാലാ...
Film/album
Year
1986
Music
Lyricist