ഗീതം പ്രേമഗീതം ഇതളണിയും മിഴികളിൽ
മഷിയെഴുതും മറവികളിൽ പിടയുന്നെന്റെ ഹൃദയം
ഗീതം പ്രേമഗീതം ഇതളണിയും മിഴികളിൽ
രാവിൽ നിറഞ്ഞു നിൽക്കും മലരല്ലിക്കുടങ്ങളേ
ഇന്നെൻ പ്രിയങ്ങൾ തേടും മരന്ദം
ഏതോ രഹസ്യയാമം നുകർന്നുവോ
നിഴൽവിരിയിൽ അന്നത്തെ സ്വപ്നങ്ങൾ
എവിടെ എവിടെ എവിടെ
(ഗീതം...)
മുന്നിൽ കുണുങ്ങി വന്നു നിറമേകും സ്വരങ്ങളേ
പാടും മനസ്സിൻ നോവിൽ നനഞ്ഞു
ശാപം പിണഞ്ഞ കന്യാവരങ്ങളേ
ഇണയിഴയിൽ ആദ്യത്തെ രാഗങ്ങൾ
എവിടെ എവിടെ എവിടെ
(ഗീതം...)