സ്വർഗ്ഗം തേടി വന്നൊരേ
നിൽക്കൂ നിൽക്കൂ മാളൊരെ ഹേയ്
സ്വർഗ്ഗം തേടി വന്നൊരേ മോഹിച്ചലയുകയോ
നിൽക്കൂ നിൽക്കൂ മാളൊരെ ഓടിത്തളരുകയോ
കാൽ ചിലമ്പു ചാർത്തും കാമദൂതി ഞാൻ ഹെ ഹേയ്
കാൽ ചിലമ്പു ചാർത്തും കാമദൂതി ഞാൻ
പതിനാലാം രാവിന്റെ കുളിർ തിങ്കൾ ഞാൻ ഹേയ്
കാൽ ചിലമ്പു ചാർത്തും കാമദൂതി ഞാൻ
പതിനാലാം രാവിന്റെ കുളിർ തിങ്കൾ ഞാൻ
കയ്യെത്താത്ത മാനത്തിൻ കൊമ്പത്തെ പൊൻ പൂ
കയ്യെത്താത്ത മാനത്തിൻ കൊമ്പത്തെ പൊൻ പൂ
ചേലഞ്ചുന്ന പൊന്നുണ്ടോ കാൽക്കലിട്ടേ പോ
കാൽ ചിലമ്പു ചാർത്തും കാമദൂതി ഞാൻ
പതിനാലാം രാവിന്റെ കുളിർ തിങ്കൾ ഞാൻ ഹോ..
സ്വർഗ്ഗം തേടി വന്നൊരേ ഹേയ്
നിൽക്കൂ നിൽക്കൂ മാളൊരെ ഹേയ്
സ്വർഗ്ഗം തേടി വന്നൊരേ ദാഹിച്ചുഴറുകയോ
നിൽക്കൂ നിൽക്കൂ മാളൊരെ ഒരു ഹാ മുത്തൊരു നിമിഷം
നൂപുരങ്ങൾ ചാർത്തും ഹൂറിയാണുഞാൻ
നൂപുരങ്ങൾ ചാർത്തും ഹൂറിയാണുഞാൻ
ഒരു പൊൻ മയിലിന്റെ മദ കേളി ഞാൻ
നൂപുരങ്ങൾ ചാർത്തും ഹൂറിയാണുഞാൻ
ഒട്ടകങ്ങളേറ്റി പോം പൊന്നിൻ ഭാണ്ഡങ്ങൾ
അത്തറുള്ള പൊൻ പാത്രം കാഴ്ച്ച വെച്ചേ പോ
സ്വർഗ്ഗം തേടി വന്നൊരേ ഹേയ്
നിൽക്കൂ നിൽക്കൂ മാളൊരെ ഹേയ്
സ്വർഗ്ഗം തേടി വന്നൊരേ തേടുംകണിയുകളേ
നിൽക്കൂ നിൽക്കൂ മാളൊരെ തിങ്കൾപിറയകലേ
കണ്ണു നട്ടൂ നീൽപ്പൂ കാമ മോഹിതർ
കണ്ണു നട്ടൂ നീൽപ്പൂ കാമ മോഹിതർ
മധു പാത്രം കാൺകേ കൊതിയൂറുന്നോ
കണ്ണു നട്ടൂ നിൽപ്പൂ കാമ മോഹിതർ
കണ്ണിൽ വീണ മത്സ്യങ്ങൾ കാണാൻ ചേലല്ലേ
കണ്ണെറിഞ്ഞു കൊള്ളാതെ കാഴ്ച്ച കണ്ടേ പോ
|