ശാരദേന്ദു നെയ്തു നെയ്തു നെയ്തു നിവർത്തി
ശാരദേന്ദു നെയ്തു നെയ്തു നെയ്തു നിവർത്തി
നീല രാവിലീ നിലാവിൻ ചിത്ര കമ്പളം
താരക പൂമ്പൊട്ടു കുത്തിയ രത്ന കമ്പളം
ആരെയാരെയാരെ വരവേൽക്കുവാൻ
ആരെയാരെയാരെ വരവേൽക്കുവാൻ
കൊക്കുരുമ്മി കുറുകിയ വെൺ പ്രാവുകൾ മയങ്ങീ
അത്തറിൻ സുഗന്ധമേകി തെന്നൽ മടങ്ങീ
കൊക്കുരുമ്മി കുറുകിയ വെൺ പ്രാവുകൾ മയങ്ങീ
അത്തറിൻ സുഗന്ധമേകി തെന്നൽ മടങ്ങീ
ചിത്ര വർണ്ണ നൂലിഴകൾ
കോർത്തു കോർത്ത് നെയ്തിടാം
പുത്തനൊരു ജീവിതമാം കമ്പളം
ആരെയാരെയാരെ വരവേൽക്കുവാൻ
ആരെയാരെയാരെ വരവേൽക്കുവാൻ
മുത്തമിട്ടു തെരു തെരെ
ചുടു കാറ്റു പുണർന്നു
പൊൽ പുളക പൊന്നലകൾ
മണ്ണിൽ വിരിഞ്ഞു
നിദ്രയറ്റ രാവുകളിൽ സ്വപ്ന മരുപ്പച്ചയായ്
എത്രയെത്ര നെയ്തു സ്നേഹ കമ്പളം
ആരെയാരെയാരെ വരവേൽക്കുവാൻ
ആരെയാരെയാരെ വരവേൽക്കുവാൻ
ശാരദേന്ദു നെയ്തു നെയ്തു നെയ്തു നിവർത്തി
നീല രാവിലീ നിലാവിൻ ചിത്ര കമ്പളം
താരക പൂമ്പൊട്ടു കുത്തിയ രത്ന കമ്പളം
ആരെയാരെയാരെ വരവേൽക്കുവാൻ
ആരെയാരെയാരെ വരവേൽക്കുവാൻ