പൂക്കാരാ പൂക്കാരാ
കൈക്കുമ്പിളില്‍ നിന്നൊരു പൂ തരുമോ
പൂക്കാരാ പൂ തരുമോ
ഈ കിളിവാതിലിനരികില്‍ നില്പൂ
നിന്നെയും തേടി നിന്നെയും തേടി (2)
ഇതു വഴി വരുമോ ഇതു വഴി വരുമോ
ഒരു പനിനീര്‍ പൂ തരുമോ
നീ തരുമോ (പൂക്കാരാ...)
കൈവിരലുണ്ടു മയങ്ങീ
പാവക്കുഞ്ഞു മയങ്ങീ എന്‍ കുഞ്ഞുറങ്ങീ (2)
കള്ളനു കണി കാണാന്‍ കണി കണ്ടുണരാന്‍
ഒരു പനിനീര്‍ പൂ തരുമോ
നീ തരുമോ (പൂക്കാരാ...)