വരണൊണ്ട് വരണൊണ്ട് മണവാളന് - നല്ല
വാകപ്പൂങ്കുലയ്ക്കൊത്ത മണവാട്ടി (2)
വെയിലത്ത് വാടല്ലേ മണവാട്ടീ - നീല
മയിലിന്റെ പീലിയാല്‍ മഞ്ചല് തരാം (2)
വരണൊണ്ട് വരണൊണ്ട് മണവാളന് - നല്ല
വാകപ്പൂങ്കുലയ്ക്കൊത്ത മണവാട്ടി
മഞ്ചലെടുക്കാന്‍ ആര് വരും - പച്ച
മഞ്ചാടിക്കാട്ടിലെ കാറ്റ് വരും
വഴിക്കൊന്ന് പാടാന്‍ ആര് വരും - ഒരു
വണ്ണാത്തിക്കിളിപ്പെണ്ണ് പറന്നു വരും (2)
വരണൊണ്ട് വരണൊണ്ട് മണവാളന് - നല്ല
വാകപ്പൂങ്കുലയ്ക്കൊത്ത മണവാട്ടി
പാടുമ്പോള്‍ മണവാളന് എന്ത് ചെയ്യും - അവന്
പല പല കിനാവുകള്‍ കണ്ടിരിക്കും
അത് കാണുമ്പോള്‍ മണവാട്ടിക്കെന്തു തോന്നും - മണി
ചുണ്ടത്തൊരു പഴംപാട്ട് തോന്നും (2)
വരണൊണ്ട് വരണൊണ്ട് മണവാളന് - നല്ല
വാകപ്പൂങ്കുലയ്ക്കൊത്ത മണവാട്ടി
വെയിലത്ത് വാടല്ലേ മണവാട്ടീ - നീല
മയിലിന്റെ പീലിയാല്‍ മഞ്ചല് തരാം
വരണൊണ്ട് വരണൊണ്ട് മണവാളന് - നല്ല
വാകപ്പൂങ്കുലയ്ക്കൊത്ത മണവാട്ടി
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page