ശങ്കര ദിഗ് വിജയം ജഗദ് ഗുരു ശങ്കര ദിഗ് വിജയം (2)
ആത്മജ്ഞാന സിന്ധൂ ജഗദ് ഗുരു അഖില ലോക ബന്ധൂ (2)
ധർമ്മ യജ്ഞമായ് കർമ്മ ഭൂമിയെ ധന്യ ധന്യയാക്കീ
ശങ്കര ദിഗ് വിജയം ജഗദ് ഗുരു ശങ്കര ദിഗ് വിജയം
തൃശ്ശിവപേരൂർ അമ്പലനടയിൽ തൃച്ചേവടി വച്ചൂ
മുത്തു രവിയെ വീണ്ടും വീണ്ടും ഹൃത്താരിൽ നിനച്ചൂ
ശംഭോ ശിവശംഭോ
നാഥാ വടക്കും നാഥാ
ശങ്കര ദിഗ് വിജയം ജഗദ് ഗുരു ശങ്കര ദിഗ് വിജയം
ആർത്ത ത്രാണ പരാഗിണിയാകിയ
ചോറ്റാനിക്കര അംബിക തൻ
ക്ഷേത്രം ചുറ്റി നമസ്കരിച്ചാൻ ഭക്ത്യാൽ ശങ്കരൻ
കോടിലിംഗപുരവാസിനിയാകും
ശ്രീ കുരുംബാ പാദം കൂപ്പി
മാനവ മംഗളമുദയം ചെയ്വാൻ
ധ്യാനിച്ചാൻ ഗുരുദേവൻ
അംബേ കുരുംബേ
കൊടുങ്ങല്ലൂരംബേ ശരണം ശരണം ശരണം
കുടശാദ്രി കൊടുമുടിയിൽ കയറി കഠിന തപം ചെയ്താൻ
സർവ്വജ്ഞാനം കൊണ്ടാത്മാവിനെ ആത്മാവിൽ കണ്ടാൻ
സൌപർണ്ണികയിൽ മുങ്ങിക്കയറി ശുദ്ധി കൈവരുത്തി
അംബികയാം മൂകാംബികയെ ചെന്നൻപിൽ നമിച്ചാൻ
സർവകേ സർവരൂപേ ജഗന്മാതൃകേ
മൂകാംബികേ പാഹിമാം പാഹിമാം പാഹിമാം പാഹിമാം
ശൃംഗേരി തടഭൂമിയിലൊഴുകും തീർഥത്തിൽ മുങ്ങീ
മംഗള കാരിണി ശാരദാംബ തൻ കാലിൽ പതിച്ചാൻ
പാഹി ദയാപരേ പാലിത ലോകേ
ശാരദേ വരദേ ശരണം ശരണം
വാഞ്ജിത സർവ വരപ്രാദയാകിയ കാഞ്ചീ നഗര നിവാസിനിയേ
അഞ്ജലി കൂപ്പി വണങ്ങീ ജഗദ്ഗുരു സഞ്ചിത സമ്മോദം
കദന നിവാരിണീ കരുണാമൃത വാഹിനീ
കഴലീണ ശരണം കാമാക്ഷീ
ഏഴു മലകളിൽ വാഴും ദേവൻ
ഊഴിയെയാകും കാക്കും തിരുപ്പതി
വെങ്കിടാചലപതി ഭഗവാനേ
ശങ്കരൻ കഴലിൽ വീണു നമിച്ചാൻ
വാരണാസീ നാഥൻ ശംഭുവെ
കണ്ണുകൾ കുളിരെ കണ്ടു നമിച്ചാന്ൽ
കാരണപൂരുഷൻ നാരായണനെഴും പുരീ ക്ഷേത്രം
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page