ആ ആ ആ.....
പുലരീ - പുലരീ - പുലരീ
ഗാനം - തൂകീ - മൈനാ-
പ്രേമനാടകമെഴുതീ പുലരീ - താമരത്തളിരില്‍
തൂമഞ്ഞു തുള്ളികളാലേ ഹേമന്തം വന്നൊരു നാളില്‍
പ്രേമനാടകമെഴുതീ എഴുതീ പുലരീ പുലരീ
വേണുഗാനം തൂകീ മൈനകള്‍ പൂമരത്തണലില്‍
അരിമുല്ലകള്‍ കിങ്ങിണി കെട്ടി
വനദേവത മുദ്രകള്‍ കാട്ടി
വേണുഗാനം തൂകീ തൂകി മൈനാ - മൈനാ
കുന്നിന്മുടിയില് കുങ്കുമം വിതറും
കുഞ്ഞിമരത്തിന് നിഴലിങ്കല്
കുന്നിന്മുടിയില് കുങ്കുമം വിതറും
കുഞ്ഞിമരത്തിന് നിഴലിങ്കല്
കണ്ണും കണ്ണും വായിക്കുകയായ്
സുന്ദരജീവിത സുരകാവ്യം
കണ്ണും കണ്ണും വായിക്കുകയായ്
സുന്ദരജീവിത സുരകാവ്യം
വേണുഗാനം തൂകി മൈനകള്‍ പൂമരത്തണലില്‍
അരിമുല്ലകള്‍ കിങ്ങിണി കെട്ടി
വനദേവത മുദ്രകള്‍ കാട്ടി
വേണുഗാനം തൂകീ തൂകി മൈനാ - മൈനാ
സഖീ നിന് നീല നീല മിഴിയില്‍
നീല നീല മിഴിയില്‍
തുളുമ്പും രാഗസാഗരത്തില്‍
രാഗസാഗരത്തില്‍
കിനാവിന് തോണിയേറിയൊരു
രാജകുമാരന് കാണാന്‍ വന്നല്ലോ - ഹൃദയം
കവരാന്‍ വന്നല്ലോ
പ്രേമനാടകമെഴുതീ പുലരീ - താമരത്തളിരില്‍
തൂമഞ്ഞു തുള്ളികളാലേ ഹേമന്തം വന്നൊരു നാളില്‍
പ്രേമനാടകമെഴുതീ എഴുതീ പുലരീ പുലരീ
ആ ആ ആ.....
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page