കരിമ്പെന്നു കരുതി

കരിമ്പെന്നു കരുതി കണ്മണികുഞ്ഞിനെ
കടിക്കാൻ നോക്കല്ലേ
പാൽക്കുഴമ്പെന്നു കരുതീ ചുണ്ടത്തെ പുഞ്ചിരി
കുടിക്കാൻ നോക്കല്ലെ
ഇതു കടിക്കാൻ പറ്റാത്ത തേൻ കരിമ്പ്
കുടിക്കാനൊക്കാത്ത പാൽക്കുഴമ്പ്

മുറുക്കെന്നു കരുതി മൂക്കു
മുറുമുറെ കടിക്കാൻ നോക്കല്ലേ
ചെങ്കരിക്കെന്നു കരുതി കവിളുകൾ
മൊത്തി കഴിക്കാൻ നോക്കല്ലെ
ഇതു കടിക്കാൻ കിട്ടാത്ത കൈമുറുക്ക്
കല്പകത്തോപ്പിലെ ചെങ്കരിക്ക് ( കരിമ്പെന്നു...)

ആരിരാരി രാരാരിരോ..
രാരീരാരി രാരീരാരോ

സ്വന്തമല്ല ബന്ധമില്ല
എങ്കിലുമീ ജീവിതത്തിൽ
അന്ധനിന്നു കാഴ്ച നൽകീ
അന്യന്റെ കണ്മണീ നീ (സ്വന്ത...)

പാഴ്മരുവിൻ ശൂന്യതയിൽ
പാന്ഥനൊരു തണൽ വിരിക്കാൻ (2)
പൂമരമായ് കൈകൾ നീട്ടി
പുഞ്ചിരിക്കും പൊൻ മകനേ (2)
നീയെനിക്കു വേറെയെന്നോ
ഞാൻ നിനക്കു വേറെയെന്നോ (2)
അല്ലെന്നു ചൊല്ലീടുന്നു
അള്ളാവിൻ തിരുവുള്ളം
വേറെയല്ലെന്നു ചൊല്ലിടുന്നു
അള്ളാവിൻ തിരുവുള്ളം