മധുരപ്രതീക്ഷതൻ പൂങ്കാവിൽ വച്ചൊരു
മണിവേണു ഗായകനെ കണ്ടു മുട്ടി
അനുരാഗയമുനതൻ തീരത്തു വച്ചൊരു
അജപാലബാലികയെ കണ്ടുമുട്ടി - ഒരു
അജപാലബാലികയെ കണ്ടുമുട്ടി
തരളമാം ഗാനത്തിൻ താമരനൂലിനാൽ
കരളാകും ഹംസത്തെ പിടിച്ചു കെട്ടി - എന്റെ
കരളാകും ഹംസത്തെ പിടിച്ചു കെട്ടി
മറ്റാരും കാണാതെ മന്ദഹാസത്തിന്റെ
മാതളപ്പൂക്കൾ എനിക്കു നീട്ടി - അവള്
മാതളപ്പൂക്കൾ എനിക്കു നീട്ടി
മധുരപ്രതീക്ഷതൻ പൂങ്കാവിൽ വച്ചൊരു
മണിവേണു ഗായകനെ കണ്ടു മുട്ടീ
ഗാനം കഴിഞ്ഞപ്പോൾ സമ്മാനം വാങ്ങുവാൻ
ഗായകൻ എൻ നേർക്ക് കൈകൾ നീട്ടി
മുത്തു കൊടുത്തിട്ടും സ്വർണ്ണം കൊടുത്തിട്ടും
മറ്റെന്തോ കിട്ടുവാൻ കാത്തു നിന്നു - അവൻ
മറ്റെന്തോ കിട്ടുവാൻ കാത്തുനിന്നു
അനുരാഗയമുനതൻ തീരത്തു വച്ചൊരു
അജപാലബാലികയെ കണ്ടുമുട്ടീ
പാട്ടിനു സമ്മാനം പൊന്നല്ല - മുത്തല്ല - ഓ..
ആരോമല്പ്പെണ്ണിന്റെ ഹൃദയം മാത്രം
തങ്കക്കിനാവുകൾ തളിർമെത്ത നീർത്തുന്ന
നിൻ കരൾ മാത്രം അവനു പോരും - സഖീ
നിൻ കരൾ മാത്രമവനു പോരും
മധുരപ്രതീക്ഷതൻ പൂങ്കാവിൽ വച്ചൊരു
മണിവേണു ഗായകനെ കണ്ടു മുട്ടി
അനുരാഗയമുനതൻ തീരത്തു വച്ചൊരു
അജപാലബാലികയെ കണ്ടുമുട്ടി - ഒരു
അജപാലബാലികയെ കണ്ടുമുട്ടി
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page