പീലിയേഴും വീശി വാ - D

പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ (2)
ആയിരം വര വർണ്ണങ്ങൾ (2)
ആടുമീ ഋതു സന്ധ്യയിൽ (പീലിയേഴും...)

മാധവം മദനോത്സവം
വാഴുമീ വന വീഥിയിൽ (2)

പാടൂ നീ രതി ജതിയുടെ താളങ്ങളിൽ
തേടൂ നീ ആകാശ ഗംഗകൾ (പീലിയേഴും..)

കാലികം ക്ഷണ ഭംഗുരം
ജീവിതം മരുഭൂജലം (2)
കേറുന്നൂ ദിന നിശകളിലാശാശതം
പാറുന്നൂ മായാ മയൂരികൾ (പീലിയേഴും..)

നീർക്കടമ്പിൻ പൂക്കളാൽ
അഭിരാമമാം വസന്തമേ
ഓർമ്മകൾ നിഴലാട്ടങ്ങൾ (2)
ഭൂമിയിൽ പരതുന്നുവോ ( പീലിയേഴും..)