മാനെന്നും വിളിക്കില്ല

 

 

മാനെന്നും വിളിക്കില്ല... 
മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല
മാടത്തിൻ മണിവിളക്കേ നിന്നെ ഞാൻ
മാടത്തിൻ മണിവിളക്കേ

ഉള്ളിൽകടന്നു കരൾ കൊള്ളയടിക്കും നിന്നെ
കള്ളിപ്പെണ്ണെന്നു വിളിക്കും നിന്നെ ഞാൻ
കള്ളിപ്പെണ്ണെന്നു വിളിക്കും
പാടാനും വരില്ല ഞാൻ ആടാനും വരില്ല ഞാൻ
പാടത്തെ പച്ചക്കിളിയേ ചൊല്ലിടാം
പാടത്തെ പച്ചക്കിളിയേ 
പാടാനും വരില്ല ഞാൻ ആടാനും വരില്ല ഞാൻ
പാടത്തെ പച്ചക്കിളിയേ ചൊല്ലിടാം
പാടത്തെ പച്ചക്കിളിയേ 
(മാനെന്നും...)

നീലച്ച പുരികത്തിൻ പീലിക്കെട്ടുഴിഞ്ഞെന്നെ
തൂണാക്കി മാറ്റിയില്ലോ എന്നെ നീ തൂണാക്കി മാറ്റിയില്ലോ
ചേലൊത്ത പുഞ്ചിരിയാൽ പാലു കുറുക്കിത്തന്ന്
വാലാക്കി മാറ്റിയല്ലോ എന്നെ നിന്റെ
വാലാക്കി മാറ്റിയില്ലോ 

മാനെന്നും വിളിക്കില്ല... 
മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല
മാടത്തിൻ മണിവിളക്കേ നിന്നെ ഞാൻ
മാടത്തിൻ മണിവിളക്കേ