തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ
ഇവൾക്കൊരുവൻ കിഴക്കുദിച്ചേ
ഉഹൂഹും..ഉഹൂഹും..
ഇവൾക്കൊരുവൻ കിഴക്കുദിച്ചേ
ഇന്നു താലി പീലി പൊന്നും കെട്ടി മുത്തഴകു മണിച്ചെറുക്കൻ
തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ
കരിമുകിലിൻ ജലനലഴിയിൽ
ഈ കണ്മണിയെ നോക്കരുതേ
ഇന്നതിന്നാർക്കു ചേരേണമെന്നത് വിധിയുടെ വിളയാട്ടം
പൊന്മണിയേ വിണ്ണിൻ മണിക്കുയിലേ
പാടേണം പാടാതെ നീ
പുന്നാരച്ചെപ്പിൽ താലോല പൊൻമുത്തായ്
ദൈവം തന്ന പൊരുളാണേ നീ
കരിമിഴിയെഴുതിയൊരഴകല്ലേ ആ...
ഇതു വരെ ഉരുകിയ മനമല്ലേ
ഇനി ജന്മം നിറയെ സ്വപ്നം വിടരും
സ്വപ്നം നിറയെ പൂക്കൾ വിടരും
ഒത്തിയൊത്തിരി രാക്കനവെത്തും
ചിത്ര പതംഗ ചിറകടിയെത്തും
സ്വര ലകളം മധുര തരം മദകര സുഖമയ രസകര
സിരകളിലലിവൊഴുകി
നിൻ ചിരിയിൽ സ്നേഹ തിരി തെളിയും
സ്വപ്നങ്ങൾ പൊന്നായ് വരും
പൂമുറ്റത്തെന്നും തിരുനാമ പൂക്കണിയാകും
തുളസിക്കതിരാണു നീ
മനസ്സിലിന്നൊഴിയാത്ത നിധിയില്ലെ ആ...
മനസ്സിലെ മൊഴിയെന്റെ മൊഴിയല്ലേ
ഒന്നാണൊന്നേ രാഗം പുല്ലാങ്കുഴലിൽ
ഒന്നേ താളം താളത്തുടിയിൽ
കന്നിയിളം കുളിരുള്ളിലൊതുക്കീ
വർണ്ണ മണിത്തിര നീന്തിയിറങ്ങീ
നിറമഴയായ് തഴുകി വരൂ
കലയുടെ നിറപറ നിറയുമൊരനുപമ ലഹരികളേ
തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ
ഇവൾക്കൊരുവൻ കിഴക്കുദിച്ചേ
ഇന്നു താലി പീലി പൊന്നും കെട്ടി മുത്തഴകു മണിച്ചെറുക്കൻ
തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ
അക്കരെയക്കരെയുണ്ടൊരു മണവാള ചെക്കൻ
ഇക്കരെയിക്കരെയിക്കരെയുണ്ടൊരു മണവാട്ടിപ്പേണ്ണ്
|