ശരറാന്തൽവെളിച്ചത്തിൽ ശയനമുറിയൽ ഞാൻ ശാകുന്തളം വായിച്ചിരുന്നു

ശാലീനയായ തപോവനകന്യയായ് ശാരദേ നീ വന്നുനിന്നൂ മനസ്സിൽ,
ശാരദേ നീ വന്നുനിന്നൂ

അനസൂയ അറിഞ്ഞില്ല പ്രിയംവദ കണ്ടില്ല ആശ്രമമൃഗം പോലും അറിഞ്ഞില്ല

അക്ഷരങ്ങൾ നിരത്തിയ താളിലോരോന്നിലും അനുപമേ നീ നിറഞ്ഞു നിന്നൂ
ശരറാന്തൽവെളിച്ചത്തിൽ ശയനമുറിയൽ ഞാൻ ശാകുന്തളം വായിച്ചിരുന്നു
ശാലീനയായ തപോവനകന്യയായ് ശാരദേ നീ വന്നുനിന്നൂ മനസ്സിൽ,
ശാരദേ നീ വന്നുനിന്നൂ
രാകേന്ദു പുൽകിയ രാവിൽ നിൻ മുന്നിൽ ഞാൻ രാജാ ദുഷ്യന്തനായ് മാറീ

മാലിനിനദിയില്ല ചക്രവാകങ്ങളില്ല വൽകലം ചാർത്തിയ മരങ്ങളില്ല