എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ
എന്നും പൗർണ്ണമി വിടർന്നേനേ
എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ
എന്നും നവരത്നമണിഞ്ഞേനേ
എന്നശ്രുബിന്ദുക്കൾ പുഷ്പങ്ങളായെങ്കിൽ
എന്നും മാധവമുണർന്നേനേ
എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ
എന്നും പൗർണ്ണമി വിടർന്നേനേ
എന്നനുഭൂതി തൻ സ്വർണ്ണദലങ്ങളാൽ
നിൻ മോഹപുഷ്പകം അലങ്കരിക്കാം
എന്നനുഭൂതി തൻ സ്വർണ്ണദലങ്ങളാൽ
നിൻ മോഹപുഷ്പകം അലങ്കരിക്കാം
നിൻ ത്യാഗമണ്ഡപ യാഗാഗ്നി തന്നിലെ
ചന്ദനധൂമമായ് ഞാനുയരാം
എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ
എന്നും പൗർണ്ണമി വിടർന്നേനേ
സുന്ദര വാസന്ത മന്ദസമീരനായ്
നിൻ ജാലകങ്ങളെ തൊട്ടുണർത്താം
സുന്ദര വാസന്ത മന്ദസമീരനായ്
നിൻ ജാലകങ്ങളെ തൊട്ടുണർത്താം
തൂമിഴി താമര പൂവിതൾത്തുമ്പിലെ
തൂമുത്തൊരുമ്മയാൽ ഒപ്പിയേക്കാം
എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ
എന്നും പൗർണ്ണമി വിടർന്നേനേ
എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ
എന്നും നവരത്നമണിഞ്ഞേനേ
എന്നശ്രുബിന്ദുക്കൾ പുഷ്പങ്ങളായെങ്കിൽ
എന്നും മാധവമുണർന്നേനേ
എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ
എന്നും പൗർണ്ണമി വിടർന്നേനേ നിന്നിൽ
എന്നും ... പൗർണ്ണമി വിടർന്നേനേ..
Director | Year | |
---|---|---|
ചന്ദ്രകാന്തം | ശ്രീകുമാരൻ തമ്പി | 1974 |
ഭൂഗോളം തിരിയുന്നു | ശ്രീകുമാരൻ തമ്പി | 1974 |
തിരുവോണം | ശ്രീകുമാരൻ തമ്പി | 1975 |
മോഹിനിയാട്ടം | ശ്രീകുമാരൻ തമ്പി | 1976 |
ഏതോ ഒരു സ്വപ്നം | ശ്രീകുമാരൻ തമ്പി | 1978 |
സിംഹാസനം | ശ്രീകുമാരൻ തമ്പി | 1979 |
വേനലിൽ ഒരു മഴ | ശ്രീകുമാരൻ തമ്പി | 1979 |
ജീവിതം ഒരു ഗാനം | ശ്രീകുമാരൻ തമ്പി | 1979 |
മാളിക പണിയുന്നവർ | ശ്രീകുമാരൻ തമ്പി | 1979 |
പുതിയ വെളിച്ചം | ശ്രീകുമാരൻ തമ്പി | 1979 |
Pagination
- Page 1
- Next page