കുന്നിക്കുരുവിന്റെ കണ്ണെഴുതി
കന്നിനിലാവോ പൊൻ വെയിലോ
കാറ്റേ കാറ്റേ നിനക്കറിയാമോ
കടംകഥയ്ക്കുത്തരം നീ പറയാമോ
അറിയാമോ ഹോയ് പറയാമോ ഹോയ് (കുന്നിക്കുരു....)
കാശിത്തുമ്പയ്ക്ക് കാതുകുത്ത്
മലയൻ തട്ടാനോ മാബലിയോ
കാതുകുത്തിനു പായസം വെച്ചത്
കരിവരി വണ്ടോ തുമ്പികളോ
തത്തേ തത്തേ നീ ചൊല്ലാമോ
ചൊല്ലാമോ ചൊല്ലാമോ ഹോയ് (കുന്നിക്കുരു...)
തത്തമ്മപ്പെണ്ണിനു മുറുക്കാൻ കൊടുത്തത്
പുലരിക്കതിരോ മൂവന്തിയോ
പാടത്തു പൊന്തിയ പവിഴം കട്ടത്
പണിക്കരേമ്മാനോ പനംകിളിയോ
മൈനേ മൈനേ കഥയറിയാമോ
അറിയാമോ പറയാമോ ഹോയ് (കുന്നിക്കുരു...)
വാർമുകിലായ് ഞാൻ കൂടെ വരും
വർണ്ണ വാർമഴവില്ലായ് വഴി മുടക്കും (2)
പാറിപ്പറന്നു നീ ക്ഷീണിക്കും നേരമൊരു
പൂമരമായ് ഞാൻ വഴിയിൽ നിൽക്കും ആ..ആ...ആ...
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page