ഓ പ്രിയാ ഓ പ്രിയാ
വെൺചിലമ്പിട്ട വെണ്ണിലാവാണു നീ
ഓ പ്രിയാ ഓ പ്രിയാ
കൺ തുറക്കുന്ന പാതിരാ താര നീ
ഒരു മഴയുടെ നൂലിൽ പനിമതിയുടെ വാവിൽ
കണ്ണുംകണ്ണും കണ്ണോടിക്കും നീ കണ്ണാടിചില്ലല്ലേ
വെണ്ണക്കല്ലിൽ കാലംകൊത്തും പൊൻ മുത്താരംമുത്തല്ലേ
പൂമാനേ മൈനേ നിന്നേ തേടുന്നു ഞാനെന്നാലും
മെല്ലേയെൻ നെഞ്ചിൽ തഞ്ചും പഞ്ചാര പൂ കൊഞ്ചൽനാദം[ഓ പ്രിയാ...]
ഞാവൽ പൂവിൻ തേനായെത്തി
ഞാനീ ചുണ്ടിൽ മുത്തംവെക്കാം
മീവൽ പക്ഷി കൂടെ പോരൂ നേരമായ്
തൊട്ടുതൊട്ടാൽപൂക്കും നെഞ്ചിൽ
പട്ടംപോലെ പാറും മോഹം
തട്ടിതൂവും പൊന്നിൻമുത്തേ ചാരേ വാ
പിന്നെയും ഞാനിതാ നിൻനിഴലുമ്മ വെക്കവേ
തൂവിരൽ തുമ്പിനായ് എൻമനം മെല്ലെ നീട്ടവേ
പൂമാനേ മൈനേ നിന്നേ തേടുന്നു ഞാനെന്നാലും
മെല്ലേയെൻ നെഞ്ചിൽ തഞ്ചും പഞ്ചാര പൂ കൊഞ്ചൽനാദം[ഓ പ്രിയാ...]
വായോ വായോ വാതിൽ ചാരി
വാകകൂടിൻ കൂടാരത്തിൽ
കൂട്ടുണ്ടല്ലോ നക്ഷത്രങ്ങൾ കാവലായ്
ചായോചായോ ചെമ്പൂമൊട്ടേ
നീയും കേട്ടോ ദൂരത്താരെൻ ഓടത്തണ്ടായ്
നിന്നെത്തേടി പാടുന്നു
പൂവെയിൽ തുമ്പിയായ് എൻകവിൾമുല്ല തേടവേ
മഞ്ഞിളം പൂവിതൾ മൺചിരാതായ് മാറവേ
പൂമാനേ മൈനേ നിന്നേ തേടുന്നു ഞാനെന്നാലും
മെല്ലേയെൻ നെഞ്ചിൽ തഞ്ചും പഞ്ചാര പൂ കൊഞ്ചൽനാദം[ഓ പ്രിയാ...]