മനസ്സിൽ വിരിയുന്ന മലരാണു സ്നേഹം
ആ മലരിൽ നിറയുന്ന മധുവാണു സ്നേഹം
നുണപോലെ തോന്നുന്ന നേരാണു സ്നേഹം
ഓർക്കുവാൻ സുഖമുള്ള നോവാണു സ്നേഹം (മനസ്സിൽ...)
വലതുകാൽ വെച്ചെന്റെ ജീവിതവനിയിൽ
വിരുന്നുവന്ന വസന്തം നീ
ചിരിതൂകി എന്നും ചാരത്തു നിന്നു
ചൊരിഞ്ഞു തന്നു മരന്ദം നീ
തനു തംബുരുവാവുന്നു സിര തന്ത്രികളാവുന്നു
നറുതേൻശ്രുതി ചേരുന്നു പുതിയൊരു പല്ലവിയാവുന്നു
ഓ മന്ദാര മലരാണെൻ മഞ്ജുമുഖീ (മനസ്സിൽ...)
മാനത്തു നിന്നും മണിമുകിൽ മഞ്ചലിൽ
താഴത്തു വന്നൊരു താരകം നീ
മാണിക്യവീണയിൽ കിന്നര കന്യകൾ
മീട്ടിയ മോഹന രാഗം നീ
ഞാനൊരു പൂ ചോദിച്ചാൽ നീയൊരു പൂവനമാകുന്നു
ഞാൻ മധുരം മോഹിച്ചാൽ നീയൊരു മധുമൊഴിയാവുന്നു
ഓ ആതിരാകുളിരാണെൻ ആത്മസഖീ (മനസ്സിൽ...)