കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം
കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം
കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം
കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം
ചെന്നെത്തി നീ കയ്യെത്തണം
കയ്യെത്തി നീ കണ്ടെത്തണം
അത്തം പത്താട് മുറ്റത്തെ പൊന്മുത്തേ
ചേലുള്ളോരോമൽ കുഞ്ഞാകണം ചേമന്തിപ്പൂ ചൂടേണം
കണ്ണന്റെ മുന്നിൽ നീ ചെല്ലണം അമ്പാടിപ്പെണ്ണാകണം
മേടത്തിൽ കൊന്നപ്പൂ വേണം വാത്സല്യപ്പൊന്നോണം വേണം
പൂക്കാലം തേടും തേനാകേണം
തനോലും നാവിൽ നേരും വേണം
ജന്മത്തിൻ നെയ്‌നാളമേ
സ്നേഹത്തിൻ നല്ലീണമേ (കൈയ്യെത്താ...)
തേന്മാവിൽ ഊയൽ നീയാടണം
ആയത്തിൽ ചാഞ്ചടണം
മാനത്തെ വാതിൽ നീ കാണണം
മാമന്റെ തോളേറണം
കുന്നത്തെ ഇല്ലത്ത് പോണം കുന്നോളം കൈനീട്ടം വേണം
എല്ലാരും ചൊല്ലും ശീലാകേണം
എന്നെന്നും പാടും ശീലം വേണം
സ്നേഹത്തിൻ മഞ്ജീരമേ മൗനത്തിൻ സംഗീതമേ..(കൈയ്യെത്താ...)