മങ്കപ്പെണ്ണേ മയിലാളേ

മങ്കപ്പെണ്ണേ  മയിലാളേ
മട്ടുമാറിക്കളിക്കല്ലേ
തേനേ മാനേ കുയിലാളേ (മങ്കപ്പെണ്ണേ...)
 
ആലത്തൂരെ പൂരം
ആനപ്പുറത്ത് കോലം
അറുപത് ചെറുപയറെണ്ണിയെടുത്ത്
മനസ്സിലെയടുപ്പിൽ മലരു കൊറിച്ച്
വറുത്ത് പൊടിച്ച് പൊടിയരി വെച്ച്
കൂട്ടിയടിച്ച് രസിച്ചു കളിക്കടീ പെണ്ണേ
ആട്ടെ പോട്ടേ ഇരിക്കട്ടേ
താളം മാറി ചവിട്ടല്ലേ
തളിരേ പൂവേ തങ്കക്കട്ടേ  (മങ്കപ്പെണ്ണേ...)
 
ഓലപ്പാവക്കൂത്ത്
ഒടിഞ്ഞു വീഴും മേത്ത്
ഒരു പിടിയവിൽപ്പൊടി കുത്തിയെടുത്ത്
നാവിന്റെ മുറത്തിൽ ചേറ്റിയെടുത്ത്
അപ്പം വെച്ച് അടയും വെച്ച്
അയലത്തുകാരെ ചെന്നു വിളിക്കടീ
ആടിപ്പാടി താളം തുള്ളെടീ പെണ്ണേ
മാനം നോക്കി നടക്കല്ലേ
മണ്ണിൽ നോക്കി ചവിട്ടെടീ
പെണ്ണേ പൊരുളേ എൻ കരളേ   (മങ്കപ്പെണ്ണേ...)