പൗർണ്ണമി യാത്രപറഞ്ഞരാവിൽ, കാറ്റു-
താരാട്ടുപാടുന്ന ദിക്കിൽ
വീത്ത വർത്മങ്ങളിൽ നിദ്രയും ചോന്ന കൺ-
കോണിലുണർവ്വുമായ് നിന്നൂ...!
‘കരയേണ്ടയുണ്ണിനീ’ ആരോപറഞ്ഞപോൽ
എൻ ശ്രോത്രചർമം വിറച്ചൂ
‘ക്ഷണികമീ ജീവിതം; ആർത്തിവേണ്ടോമനേ...’
ശാസിച്ചു ശുകിപറക്കുന്നൂ.
നാരായമുനയിട്ട;നാവിവിലാദ്യാക്ഷര-
പ്പടിൽനിന്നുതിരം കിനിഞ്ഞൂ...
ലഹരിതൻ മലയേറി,മുടിയേറി,വിറയുമ്പോൾ
അമൃതമായ്കാവ്യമോലുന്നൂ.
‘ഗരളമാണനുരാഗതീർത്ഥം’ പതിഞ്ഞപാഴ്-
പ്പാട്ടുമൂളുന്നൂ വിലാപം
അതുകേട്ടുമാനസം വിങ്ങുന്നു കണ്ണുകാർ-
മൂടുന്നു കാണാതെയാരും....
ഉള്ളിലേനൊമ്പരപ്പാടിൽനിന്നോലുന്നു തിരു-
ഹൃദയരക്തനിർത്ധരികൾ....
നിശ്ശബ്ദതാഴ്വരച്ചോലയില്ചേരുന്നു എൻ
അശ്രുതൻ കൈവഴികൾ.
പ്രണയത്തിനാകാശഗംഗയിൽ ഗതിയറ്റു-
പായുന്നൊരുല്ക്കയാകുമ്പോൾ
സ്വയമേകരിഞ്ഞടങ്ങുന്നു വായ്ക്കരിയിട്ടു
കൈകൊട്ടുവാൻ നിയതിമാത്രം.
ഉമിപോലെനീറുമെന്നന്തരംഗത്തിലാ-
നന്ദനീർത്തുള്ളിയായിറ്റൂ....
ഒരു പൂകൊഴിഞ്ഞാലുമിനിയൊന്നുവിടരുവാ-
നുണ്ടെന്ന സംതൃപ്തസ്വപ്നം....
‘ഞാ,നെനി,ക്കെന്റേ,തെനിക്കായ്...’ അഹംഭാവ-
മീയൽ കണക്കുപൊങ്ങുമ്പോൾ....
“സത്യത്തിനെത്രവയസ്സായി”യെന്നുചൊ-
ദിച്ചു മുൻഗാമി നില്ക്കുന്നൂ.
പുൽനാമ്പുപോലും പരബ്രഹ്മവാഹിയായ്
നില്ക്കും വിഭാതനേരത്തിൽ
ഊരളന്നീടുന്നു ഞാ,നെന്റെ കാല്ക്കീഴി-
ലമരുന്നു ലോകങ്ങൾ മൂന്നും..!
പടനിലത്തിരുനടുക്കെറിയുന്നു ദിവ്യാസ്ത്ര-
വാഹിയാം തൂണീരകങ്ങൾ!
അപചയം കൊഞ്ഞനംകുത്തുമ്പോഴും കവച-
കുണ്ഡലമറുക്കുന്നുകൈകൾ!
പൊന്മണികൊടുത്തു പുഴുവേറിമൃതനാംചിരം
ജീവിയായടവികേറുമ്പോൾ
ഉത്തരായനകാല പുണ്യത്തിലേക്കു ശര-
ശയ്യയിൽ നിന്നെത്ര ദൂരം!?
തീഷ്ണോദരം പേറി മൺകിടാങ്ങൾ ശുഷ്ക-
മുലഞ്ഞെക്കി നിണമിറക്കുമ്പോൾ
വാകീറിയോരുടയോന്റെ കൈവാൾ മുന-
ത്തുമ്പിൽ ചിരിക്കുന്നു ശാപം..!
വാലിട്ടടിച്ചു ബീജശ്ശതങ്ങൾ ശുഷ്ക-
ഗർഭപാത്രം തേടിടുമ്പോൾ...
കുടുകാട്ടിലാളും ജഡാത്മകൈതന്യമെൻ
പരമേനിയാനം നടത്തും..!!
ഓരോവസന്തവും യാത്രചൊല്ലുമ്പൊഴും ഓരോ-
മഴത്തുള്ളിമായുമ്പൊഴും
ഒരു കാറ്റു തഴുകിയകലുമ്പൊഴും ഇനിവരാ-
മെന്നു വിടചൊല്ലുന്നപോലെ!
ഒരുവ്യാഴവട്ടത്തെമോഹമായെന്നുള്ളിൽ
നീലക്കുറിഞ്ഞിപൂക്കുമ്പോൾ,
ഓർമ്മകൾ തല്ലിക്കെടുത്തിയനന്തമാം
യാത്രയ്ക്കൊരുക്കുകൂട്ടുന്നൂ.....................
കോശാന്തരത്തിലലിഞ്ഞുചേരും ജീവ-
ശോകമടർത്തിമാട്ടുന്നൂ...................
‘എന്നുമെനിക്കുഞ്ഞാൻ മാത്ര, മെൻ ദു:ഖങ്ങ-
ളെന്റേതു മാത്ര,’ മോർക്കുന്നൂ.......................