സപ്തസ്വരങ്ങളാൽ

സപ്തസ്വരങ്ങളാൽ വനമാലകൾ കോർക്കും
തപ്തഹൃദന്തമേ പാടൂ
സന്ധ്യകൾ തേടും ചിന്തുകൾ പാടൂ
സന്താനഗോപാലം പാടൂ, പാടൂ….
 
പൂർണ്ണിയാം പാലാഴി തഴുകിടുമവിടുത്തെ
ദർശനം തേടിനിൽക്കുമ്പോൾ
മലയമഹാവനമലർപൂക്കും വിരിമാറിൽ
കൗസ്തുഭശ്രീ തെളിയുന്നൂ....
 
ഫാൽഗുനതീർത്ഥത്തിൻ കുളിർമാല ചൂടുമ്പോൾ
തീയാടുമാത്മാവിൽ സാന്ത്വനമായ്
സൂര്യനും ചന്ദ്രനും പ്രദക്ഷിണം ചെയ്യുമീ
പൂർണ്ണത്രയീശന്റെ മുന്നിൽ നിൽക്കേ

Submitted by Nisi on Thu, 10/04/2012 - 15:51