തുയിലുണരൂ...

തുയിലുണരൂ തേവരേ...
തൃപ്പൂണിത്തുറത്തേവരേ....
അഴലാർന്ന ഹൃദയത്തിൻ അഷ്ടപദിയുമായ്
അരികിലിതാ കാത്തു നിൽപ്പൂ, നിന്റെ
അലിവിനായ് ഞാൻ കാത്തു നിൽപ്പൂ
 
എന്തുതരാനിവൻ ഉള്ളതീയീയുള്ളിലായ്
ഉള്ളൊരീ ഗാനമല്ലാതെയൊന്നും
നേദിക്കുവാനുള്ളിൽ പള്ളികൊള്ളും നിന-
ക്കീയശ്രുപൂക്കളല്ലാതെയൊന്നും
സ്വീകരിക്കൂ, ഹരേ, സ്വീകരിക്കൂ
അടിയനേകും ഉപഹാരം
 
വേദാന്ത സാരമേ നിൻ കടൽത്തീരത്തു
വേദനയോടെ ഞാൻ വന്നു നിൽപ്പൂ
പൂമകൾ മെല്ലെത്തലോടുമാ പൂവുടൽ
ചേർത്തു നീയെൻ വ്യഥതീർത്തുനൽകൂ
അനുഗ്രഹിക്കൂ സ്വാമീ അനുഗ്രഹിക്കൂ
എന്നെ നിൻ ഗായകനാക്കൂ

Submitted by Nisi on Thu, 10/04/2012 - 15:49