ഓംകാര രൂപനേ

ഓംകാര രൂപനേ വേദാന്ത സാരമേ
തൃപ്പൂണിത്തുറയിലെ പൂർണ്ണത്രയീശനേ
വരികയായ്... തിരു - ചരണങ്ങൾ തന്നിൽ
നിറയണേ... നിൻ - കനിവെന്റെയുള്ളിൽ, പാടാം
എന്നും നിൻ നാമം
 
ശ്രീ.... കിരണമണിഞ്ഞിടും പദകമലങ്ങളിൽ
തിരുമുൽക്കാഴ്ചയായ് പാടുകയാണിതാ....
ഈ... മിഴിവഴിയുന്നൊരെൻ കണ്ണീർത്തുള്ളിയിൽ
ഈറനണിഞ്ഞഹോ നിൽക്കുകയാണിതാ
സന്താപഹാരെ ഹരേ നിൻ ചരിതം ചൊല്ലിഞാൻ
മന്ദാരമാലയുമായ് ശ്രീലകത്തിൻമുന്നിലായ്
കൂപ്പുകയായി നിൻ പദം
ഹരനും തേടും മോക്ഷപദം
 
പാ....ൽക്കടൽതിരതല്ലുമീ ഉൽസവരാത്രിയിൽ
ശ്രിതജനകോടികൾ നീന്തിത്തുടിക്കയായ്
നിൻ... മിഴികൾതുളുമ്പുമാ വാൽസല്യപ്പായസം
മനസ്സുകളേവതും നുകരുകയാണിതാ
ഇല്ലില്ലിതേപോൽമറ്റില്ലിങ്ങൊരാശ്രയം
നൽകീടുവാൻമർത്യകോടിക്കഭംഗുരം
കാത്തരുളീടണേ ഹരേ
സന്താന സൗഭാഗ്യം ഏകുവനേ....

Submitted by Nisi on Thu, 10/04/2012 - 15:48