പാടുകയായിതാ മുന്നിൽ

പാടുകയായിതാ മുന്നിൽ
പൂർണ്ണത്രയീശാ നിൻ നടയിൽ
പരിഭവമോടടിപണിവൂ, പല
ജന്മങ്ങൾ താണ്ടി നിന്നരികിൽ, നീറും
മനസുമായ് പാൽക്കടൽക്കരയിൽ....
 
തിരുനെറ്റിയിൽ ചാർത്തും ഹരിചന്ദനത്തിന്റെ
തൊടുകുറിയാക്കുകയില്ലേ...
ശ്രീതഴുകുന്നൊരാ പദമലരിൽ
കാഞ്ചനത്തളയാക്കുകില്ലേ...
എന്നെ നിൻ ശംഖിലെ നിത്യവസന്തമാം
നാദമായ് മാറ്റുകയില്ലേ, ചൂടും
പീലിയിലൊന്നാക്കുകില്ലേ
 
തിരുമെയ്യിലണിയുന്ന വനമാലയിലെ
തുളസിക്കതിരാക്കുകില്ലേ
വിശ്വമടങ്ങുന്ന നിൻമാറിലെ
വിശ്രുത മറുകാക്കുകില്ലേ
സന്താന ദുഃഖത്താൽ ഉരുകുമീദാസിതൻ
പ്രാർത്ഥന നീ കേൾക്കുകില്ലേ, മാറിൽ
നീലാംബരിയുണർത്തില്ലേ...

Submitted by Nisi on Thu, 10/04/2012 - 15:46