വേദാകാരം

വേദാകാരം കദനഹരണം പൂർണ്ണമാരമ്യ ഗാത്രം
വിശ്വാരൂഢം ഹൃദയ ശയനം ദേവദേവാദി സേവ്യം
ശ്രീവൽസാങ്കം ശരണനിലയം പീതവസ്ത്രാഭിരമ്യം
വന്ദേ പൂർണ്ണത്രയീശമനിശം തവ സുപ്രഭാതം


ലോകാധാരം മധുരവദനം സർവ്വവിജ്ഞാനസാരം
ലക്ഷ്മീനാഥം വിമലചരണം വേദവേദാന്ദ പാത്രം
പൂർണ്ണീവാസം മദനസദൃശം ഭക്തലോകാഭിവന്ദ്യം
വന്ദേ പൂർണ്ണത്രയീശമനിശം തവ സുപ്രഭാതം

Submitted by Nisi on Thu, 10/04/2012 - 15:42