പൂത്തുമ്പീ തുള്ളാൻ വാ തുള്ളാൻ വാ
ആതിരപ്പൂ നുള്ളാൻ വാ നുള്ളാൻ വാ
മാവേലിയെഴുന്നെള്ളും മലയാളക്കരയിൽ
മണിമുത്തുക്കുടചൂടും ചെന്തെങ്ങിൻ തോപ്പിൽ
അണിഞ്ഞൊരുങ്ങിയൊരഴകിലോമനപ്പാട്ടുമൂളി നീ
വാ വാ വാ വാ….
പൂത്തുമ്പീ തുള്ളാൻ വാ തുള്ളാൻ വാ
ആതിരപ്പൂ നുള്ളാൻ വാ നുള്ളാൻ വാ
പഞ്ചമിത്തിരുരാവിൽ…
ഹോയ്… ഹോയ്… ഹോയ്, ഹോയ്, ഹോയ്, ഹോയ്
പഞ്ചമിത്തിരുരാവിൽ കൊഞ്ചിവന്നു തെന്നൽ, ഇട-
നെഞ്ചിനുള്ളിൽ മോഹം കൊണ്ടു കാത്തുനിന്നൂ പൂക്കൾ
പുണരും കൈകൾ തൻ പുളകം ചൂടുവാൻ
അരളിച്ചുണ്ടിലെ മധുരം ഉണ്ണുവാൻ
കുറുമൊഴിയേ ഇതുവഴിയേ ഒരു നിമിഷം നീ
വാ വാ വാ വാ….
പൂത്തുമ്പീ തുള്ളാൻ വാ തുള്ളാൻ വാ
ആതിരപ്പൂ നുള്ളാൻ വാ നുള്ളാൻ വാ
അഞ്ചുശരനെയ്യും……
ഹോയ്… ഹോയ്… ഹോയ്, ഹോയ്, ഹോയ്, ഹോയ്
അഞ്ചുശരനെയ്യും…… മലരമ്പുകൊണ്ടെന്നുഉള്ളം, മണി
മാരനെയും കൊണ്ടണഞ്ഞു കടവിൽകളി വള്ളം
അണിയും വളകൾ തൻ ചിരിയിൽ മുങ്ങുവാൻ
അഴകിൻ കണ്ണന് പൊൻ കണിവയ്ക്കുവാൻ
തിരുവല്ലം നിറയെപ്പൊൻ പൂകൊണ്ടേ നീ
വാ വാ വാ വാ…
പൂത്തുമ്പീ തുള്ളാൻ വാ തുള്ളാൻ വാ
ആതിരപ്പൂ നുള്ളാൻ വാ നുള്ളാൻ വാ
മാവേലിയെഴുന്നെള്ളും മലയാളക്കരയിൽ
മണിമുത്തുക്കുടചൂടും ചെന്തെങ്ങിൻ തോപ്പിൽ
അണിഞ്ഞൊരുങ്ങിയൊരഴകിലോമനപ്പാട്ടുമൂളി നീ
വാ വാ വാ വാ….
പൂത്തുമ്പീ തുള്ളാൻ വാ തുള്ളാൻ വാ
ആതിരപ്പൂ നുള്ളാൻ വാ നുള്ളാൻ വാ